രോഹിത് ശർമയുടെ ഫ്ലാറ്റ്; വില 30 കോടി!

29–ാം നിലയിലുള്ള ഫ്ളാറ്റിലെ ബാൽക്കണിയിൽ നിന്നാൽ ബാന്ദ്ര- വർലി കടൽപ്പാലത്തിന്റെയും ബീച്ചിന്റെയുമൊക്കെ മനോഹരകാഴ്ചകൾ ആസ്വദിക്കാം. ചിത്രങ്ങൾക്ക് കടപ്പാട്- ഇൻസ്റ്റഗ്രാം

മുംബൈയിലെ വർലിയിൽ കടൽത്തീരത്തെ അഭിമുഖീകരിച്ചു നിൽക്കുന്ന അഹൂജ ടവേഴ്സിലാണ് രോഹിത് ശർമ്മയുടെ പുതിയ ഫ്ലാറ്റ്. 2017 മേയിൽ 30 കോടി രൂപയ്ക്കാണ് താരം ഈ ആഡംബര ഫ്ലാറ്റ് സ്വന്തമാക്കിയത്. 29–ാം നിലയിലുള്ള ഫ്ളാറ്റിലെ ബാൽക്കണിയിൽ നിന്നാൽ ബാന്ദ്ര- വർലി കടൽപ്പാലത്തിന്റെയും ബീച്ചിന്റെയുമൊക്കെ മനോഹരകാഴ്ചകൾ ആസ്വദിക്കാം. 

നാലു കിടപ്പുമുറികൾ, മിനി തിയറ്റർ, ജിം, സ്വകാര്യ സ്വിമ്മിങ് പൂൾ, സ്‌കൈ കഫെ തുടങ്ങിയവയെല്ലാം ഫ്ലാറ്റിൽ ഒരുക്കിയിട്ടുണ്ട്. സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പാൽമർ ടാർണർ ആർക്കിടെക്ട് കമ്പനിയാണ് ഇന്റീരിയർ ഡിസൈൻ ചെയ്തിരിക്കുന്നത്.

വളർത്തുനായ്കളോട് പ്രത്യേക സ്നേഹമാണ് രോഹിത്തിന്. ഫ്ലാറ്റിനുള്ളിൽ രണ്ടു മുന്തിയ ഇനം നായ്ക്കൾ സർവസ്വാതന്ത്ര്യത്തോടെ വിഹരിക്കുന്നു. രോഹിതിന്റെ കിടപ്പുമുറി റെഡ് തീമിലാണ്. പരുക്ക് മൂലം ചികിത്സയിലായപ്പോൾ ഒരു മുറിയിൽ ചെറിയൊരു സ്പായും താരം ഒരുക്കി.

അതുവരെ ബാച്ചിലർ ഫ്ലാറ്റ് പോലെ അലസമായി കൊണ്ടുനടന്ന ഫ്ളാറ്റിലെ അകത്തളങ്ങൾക്ക് ഒരടുക്കും ചിട്ടയും കൈവന്നത് സുഹൃത്തും മാനേജരുമായിരുന്ന റിതിക സജ്‌ദേയെ ജീവിതപങ്കാളിയാക്കിയതിനു ശേഷമാണത്രേ...  

Read more on Celebrity Home