Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സോനത്തിനു കല്യാണം, ചേക്കേറുന്നത് 35 കോടിയുടെ ഫ്ലാറ്റിലേക്ക്?

sonam-flat ഫാഷൻ മേഖലയിലെ പ്രമുഖ സംരംഭകൻ ആനന്ദ് അഹൂജയുമായി മെയ് 7 നാണ് സോനത്തിന്റെ വിവാഹം നിശ്ചയിച്ചിരിക്കുന്നത്. ചിത്രങ്ങൾക്ക് കടപ്പാട്- ഫെയ്സ്ബുക്

അനിൽ കപൂറിന്റെ മകൾ എന്ന ലേബലിൽ നിന്നും പുറത്ത് കടന്നു കുറഞ്ഞ കാലം കൊണ്ട് അഭിനേത്രി എന്ന നിലയിൽ തന്റേതായ സ്ഥാനം കരസ്ഥമാക്കിയ നടിയാണ് സോനം കപൂർ. ഫാഷൻ മേഖലയിലെ പ്രമുഖ സംരംഭകൻ ആനന്ദ് അഹൂജയുമായി മെയ് 7 നാണ് സോനത്തിന്റെ വിവാഹം നിശ്ചയിച്ചിരിക്കുന്നത്. മുംബൈയിലെ സഹാറിലുള്ള പഞ്ചനക്ഷത്ര ഹോട്ടലായ ലീലയിലായിരിക്കും വിവാഹച്ചടങ്ങുകൾ നടക്കുക. മെഹന്ദി ചടങ്ങുകൾ നടക്കുന്നത് സിഗ്‌നേച്ചർ ഐലൻഡിലെ സോനത്തിന്റെ സ്വന്തം ഫ്ലാറ്റിലും. വിവാഹശേഷം ഇരുവരും ഇവിടേക്ക് താമസം മാറിയേക്കും എന്ന് സൂചനയുണ്ട്.

sonam-anand

മുംബൈയിലെ ബാന്ദ്രയിൽ സൺടെക് റിയൽറ്റിയുടെ ആഡംബര ഫ്ലാറ്റ് സമുച്ചയമാണ് സിഗ്‌നേച്ചർ ഐലൻഡ്. 2015 ലാണ് സോനം കപൂർ 7000 ചതുരശ്രയടിയുള്ള ഡുപ്ലെയ്‌ അപാർട്മെന്റ് സ്വന്തമാക്കിയത്. അഞ്ചു കിടപ്പുമുറികളുള്ള ഫ്ലാറ്റിൽ ആഡംബരത്തിനു ഒരു കുറവുമില്ല.  

sonam-flat-view

വിശാലമായ ലോബി, മൾട്ടിപർപ്പസ് ഹാൾ, ഓട്ടമാറ്റിക്കായി താപനില ക്രമീകരിക്കുന്ന ഇൻഡോർ സ്വിമ്മിങ് പൂൾ, ജിം, ഹോം തിയറ്റർ, കടൽക്കാഴ്ചകളിലേക്ക് മിഴിതുറക്കുന്ന ബാൽക്കണി എന്നിവയെല്ലാം ഇവിടെ ഒരുക്കിയിരിക്കുന്നു. 35 കോടിയാണ് ഫ്ലാറ്റിന്റെ മൂല്യം.

signature-island-bed

ബോളിവുഡിലെ സൂപ്പർ ദമ്പതികളായ സാക്ഷാൽ ഐശ്വര്യയും അഭിഷേകുമാണ് അപ്പാർട്മെന്റിൽ ഫ്ലാറ്റ് സ്വന്തമായുള്ള മറ്റൊരു സെലിബ്രിറ്റികൾ. 21 കോടിക്കാണ് ഇരുവരും ഫ്ലാറ്റ് സ്വന്തമാക്കിയത്.

abhishek-aishwarya-aaradhya