Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൃതിയുടെ പുതിയ വീട് സൂപ്പർ!

krithi-house-mumbai താരത്തെപ്പോലെ തന്നെ സുന്ദരിയാണ് വീടിന്റെ അകത്തളങ്ങളും.

ഡൽഹിയിൽ നിന്നുമെത്തി കുറച്ചുകാലം കൊണ്ട് ബോളിവുഡിലെത്തി തന്റെ സ്ഥാനം ഉറപ്പിച്ച നടിയാണ് കൃതി സനോൺ. ടൈഗർ ഷരോഫിനൊപ്പം അഭിനയിച്ച ഹീറോപൻതി, ഷാരൂഖിനൊപ്പം ദിൽവാലെ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച കൃതിയുടേതായി നിരവധി പ്രോജക്ടുകളാണ് അണിയറയിൽ ഒരുങ്ങുന്നത്. അന്ധേരിയിലുള്ള വാടകവീട്ടിൽ നിന്നും അടുത്തിടെയാണ് ജുഹുവിൽ സ്വന്തമായി വാങ്ങിയ പുതിയ വീട്ടിലേക്ക് കൃതിയും സഹോദരി നുപുറും താമസം മാറിയത്. 

krithi-photo-wall

താരത്തെപ്പോലെ തന്നെ സുന്ദരിയാണ് വീടിന്റെ അകത്തളങ്ങളും. സെലിബ്രിറ്റി ആർക്കിടെക്ട് പ്രിയങ്ക മെഹ്‌റയാണ് വീടിന്റെ അകത്തളങ്ങൾ ഒരുക്കിയത്. ഊര്‍ജ്ജസ്വലമായ നിറങ്ങളും അതോടൊപ്പം ഓർമകളുടെ സുഗന്ധവും നിറയുന്ന ഇടമായാണ് വീടിനെ ഒരുക്കിയെടുത്തത്. 

krithi-home-interior

സ്വീകരണമുറിയിൽ ഒരു പാർടീഷൻ ഷെൽഫ് കാണാം. കൃതി തന്റെ യാത്രകളിൽ ശേഖരിച്ച സുവനീറുകളാണ് ഇത് അലങ്കരിക്കുന്നത്.  സ്വീകരണമുറിയുടെ ഒരു ഭിത്തി ഫോട്ടോ വോൾ ആക്കി മാറ്റി. പഴയകാല കുടുംബചിത്രങ്ങൾ നിറയുന്ന ഈ ഭിത്തിക്കരികിൽ ഒരു സോഫയും നൽകി. ഇവിടമാണ് കൃതിയുടെ വീട്ടിലെ ഫേവറിറ്റ് കോർണർ.

യോഗയും അക്രോബാറ്റിക്സുമൊക്കെ പരിശീലിക്കാനായി ഒരു മുറി വേർതിരിച്ചിരിക്കുന്നു.  ഇളംമഞ്ഞ നിറമാണ് മിക്ക മുറികളിലും നൽകിയത്. ഭിത്തികളിൽ ക്യൂരിയോകളും വോൾ സ്റ്റിക്കറും ഹാജർ വച്ചിട്ടുണ്ട്.

krithi-home-sister

പ്രധാന ഹാളിൽ ബാൽക്കണിക്ക്  സമീപം ഒരു പാർട്ടി ഏരിയയുണ്ട്. ഇവിടം വുഡൻ ഫ്ളോറിങ് നൽകി വേർതിരിച്ചിട്ടുണ്ട്. സുഹൃത്തുക്കൾ എത്തുമ്പോൾ ഇവിടം സജീവമാകും. കൃതിയുടെ മുറിയിൽ ജാളി ഡിസൈൻ നൽകിയ പാർടീഷൻ ഭിത്തിയും കാണാം. കൃതിയുടെ അമ്മ പൂജകളിലും അനുഷ്ഠാനങ്ങളിലും താല്പര്യമുള്ള വ്യക്തിയാണ്. അമ്മയുടെ ഇഷ്ടങ്ങൾക്കായി ചെറിയൊരു പൂജാസ്‌പേസും വീട്ടിൽ ഒരുക്കി. വീടിന്റെ മുറ്റത്തു ചെറിയ പൂന്തോട്ടം. സമീപം ഒരു ഊഞ്ഞാലും നൽകിയിട്ടുണ്ട്.