Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബോളിവുഡിലെ സകലകലാവല്ലഭന്റെ വീട്!

farhan-bungalow സിനിമയിലെ ഓർമകളുടെ ഒരു കൂമ്പാരം തന്നെ ബംഗ്ലാവിൽ ഫർഹാൻ ഒരുക്കിയിട്ടുണ്ട്.

ബോളിവുഡിലെ സകലകലാവല്ലഭനാണ് ഫർഹാൻ അക്തർ. നടനായും ഗായകനായും സംവിധായകനായും നിർമ്മാതാവായും ഒക്കെ ഇദ്ദേഹം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ആദ്യ ചിത്രമായ ദിൽ ചാഹ്താ ഹൈ മുതൽ പ്രേക്ഷകർ എന്നും ഓർത്തിരിക്കുന്ന ഒരുപിടി ചിത്രങ്ങൾ ഇദ്ദേഹത്തിന്റെ സ്വന്തമായുണ്ട്. 

farhan-interior

മുംബൈയിലെ കണ്ണായ സ്ഥലമായ ബാന്ദ്രയിലാണ് ഫർഹാന്റെ വിപാസന എന്ന ബംഗ്ലാവ്. 10000 ചതുരശ്രയടിയുള്ള ബംഗ്ലാവ് 2009 ലാണ് ഫർഹാൻ വാങ്ങിച്ചത്. വിവാഹമോചനത്തിന് ശേഷം ഫർഹാൻ ഈ ബംഗ്ലാവ് തന്റെ ബാച്ചിലർ പാഡ് ആക്കിമാറ്റി. കടുംനിറങ്ങളുടെ ആഘോഷമൊന്നുമില്ല ഉള്ളിൽ. റസ്റ്റിക്ക് ഫിനിഷിലാണ് അകത്തളങ്ങൾ. ഷാരൂഖ് ഖാന്റെ വീടായ മന്നത്തിനും സൽമാൻ ഖാൻ താമസിക്കുന്ന ഗാലക്‌സി അപ്പാർട്മെന്റിനും സമീപമാണ് ഫർഹാന്റെ ബംഗ്ലാവ്. 

Farhan-Akhtar-home-Vipassana

സിനിമയിലെ ഓർമകളുടെ ഒരു ചെപ്പേട് തന്നെ ബംഗ്ലാവിൽ ഫർഹാൻ ഒരുക്കിയിട്ടുണ്ട്. തന്റെ ഹിറ്റ് സിനിമകളുടെ ഫ്രെയിം ചെയ്ത പോസ്റ്ററുകൾ, സൂപ്പർതാരങ്ങളുമൊത്തുള്ള നിമിഷങ്ങൾ തുടങ്ങിയവ ഭിത്തികൾ അലങ്കരിക്കുന്നു.  അഭിനയത്തിനും പാട്ടിനും സംവിധാനത്തിനും ലഭിച്ച അനേകം ഫിലിം ഫെയർ അവാർഡുകൾ സ്വീകരണമുറി അലങ്കരിക്കുന്നു. 

farhan-inside-home

ഫർഹാന്റെ പ്രിയപ്പെട്ട ആൽബം കവറുകൾ കൊണ്ട് നിർമിച്ച കോഫീ ടേബിളാണ് ഇന്റീരിയറിലെ മറ്റൊരാകർഷണം.

farhan-flat

മികച്ച വായനക്കാരനാണ് ഫർഹാൻ. വിശാലമായ ഒരു ലൈബ്രറിയും വീട്ടിൽ ഒരുക്കിയിരിക്കുന്നു. അരുമ നായ്ക്കളായ ബെല്ലയും ബോണിയുമാണ് ഇവിടെ ഫർഹാന്റെ കൂട്ട്. ഏകദേശം 35 കോടിയാണ് ബംഗ്ലാവിന്റെ മതിപ്പുവില.