50 കോടിയുടെ ഫ്ലാറ്റ് ഉപേക്ഷിക്കാനൊരുങ്ങി ഷാഹിദ്; കാരണം ഞെട്ടിക്കും!

2016 ലാണ് ദമ്പതികൾക്ക് മിഷ എന്ന ആദ്യത്തെ കുഞ്ഞു പിറന്നത്. രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ദമ്പതികൾ.

ബോളിവുഡിലെ റൊമാന്റിക് ഹീറോ ഷാഹിദ് കപൂറും ഭാര്യ മിറ രാജ്പുത്തും എപ്പോഴും വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നവരാണ്. വീട്ടിലെ കാഴ്ചകളും കുടുംബവുമൊത്തുള്ള ഒഴിവുവേളകളും ഇൻസ്റ്റഗ്രാമിലൂടെ താരം പങ്കുവയ്ക്കാറുണ്ട്. എന്നാൽ ആരാധകരെ ഞെട്ടിച്ചു കൊണ്ട് മുംബൈ ജുഹുവിലെ ആഡംബര ഫ്ലാറ്റ് ഷാഹിദ് ഒഴിയുകയാണെന്നാണ് വാർത്തകൾ. ഫ്ലാറ്റിനു സമീപമുള്ള കെട്ടിടങ്ങളിൽ അനാശാസ്യ പ്രവർത്തനങ്ങൾ വ്യാപകമായതാണ് വീടൊഴിയാൻ താരത്തെ പ്രേരിപ്പിച്ചതെന്നാണ് വാർത്ത. കഴിഞ്ഞ കുറച്ചു വർഷങ്ങളായി സമീപത്തെ ബീച്ച് കേന്ദ്രമാക്കി ലൈംഗിക തൊഴിലാളികളും അനാശാസ്യ പ്രവർത്തങ്ങളും വർധിച്ചിട്ടുണ്ട്.

ഭാര്യയ്ക്കും കുഞ്ഞുങ്ങൾക്കും സുരക്ഷിതമായ മറ്റൊരു അന്തരീക്ഷം ഒരുക്കുന്നതിന് വേണ്ടിയാണ് ഫ്ലാറ്റ് ഒഴിയുന്നത് എന്ന് ഷാഹിദ് പറയുന്നു. 2014 മിറയുമായുള്ള വിവാഹത്തിന് മുൻപുതന്നെ ഷാഹിദ് ഈ ഫ്ലാറ്റ് സ്വന്തമാക്കിയിരുന്നു.

പുതിയ വീട് അന്വേഷിച്ച് റിയൽ എസ്റ്റേറ്റ് വിപണിയിൽ രജിസ്റ്റർ ചെയ്യുകയും ചെയ്തു ഷാഹിദ്. 8625 ചതുരശ്രയടി വിസ്‌തീർണമുള്ള ഡുപ്ലെയ്‌ ഫ്ലാറ്റിൽ നിരവധി ആഡംബര സൗകര്യങ്ങൾ ഇരുവരും ഒരുക്കിയിരുന്നു. 2016 ലാണ് ദമ്പതികൾക്ക് മിഷ എന്ന ആദ്യത്തെ കുഞ്ഞു പിറന്നത്. രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ദമ്പതികൾ. എന്തായാലും മുംബൈയിലെ റിയൽ എസ്റ്റേറ്റ് മേഖലയെ ചൂടുപിടിപ്പിച്ചിരിക്കയാണ് ഈ സംഭവം.