സാനിയ മിർസയുടെ വീട്

വീടിനോടും ഓർമകളോടുമുള്ള ഇഷ്ടം പ്രകടമാക്കി തന്റെ സമൂഹമാധ്യമ പേജിൽ വീടിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങൾ സാനിയ പോസ്റ്റ് ചെയ്യാറുണ്ട്.

ജീവിതത്തിന്റെ കോർട്ടിൽ പുതിയ 'അമ്മ'വേഷത്തിനായി കാത്തിരിക്കുകയാണ് ടെന്നീസ് താരം സാനിയ മിർസ. പ്രസവശുശ്രൂഷയ്ക്കായി ഹൈദരാബാദിലെ കുടുംബവീട്ടിലാണ് ഇപ്പോൾ സാനിയ. ജനിച്ചത് മുംബൈയിലാണെങ്കിലും താരം കളിച്ചു വളർന്നത് പരമ്പരാഗത ശൈലിയിൽ നിർമിച്ച ഈ വീട്ടിലാണ്. ഫിലിം നഗറിനു സമീപമുള്ള വീട് പല തലങ്ങളിലായാണ് സ്ഥിതി ചെയ്യുന്നത്. സമീപത്തെ മലഞ്ചെരിവിലേക്ക് മിഴിതുറക്കുന്ന ബാൽക്കണികൾ വീടിന്റെ പ്രത്യേകതയാണ്. 

സാനിയയ്ക്ക് പ്രിയപ്പെട്ട ബ്രൗൺ, ബെയ്ജ് തീമിലാണ് വീടിന്റെ അകത്തളങ്ങൾ ഒരുക്കിയിരിക്കുന്നത്. സ്വീകരണമുറിയിൽ കാലിഗ്രഫിയും ക്യൂരിയോകളും ഇടംപിടിച്ചിരിക്കുന്നു. സാനിയയ്ക്ക് ലഭിച്ച എണ്ണമറ്റ ട്രോഫികൾ കൊണ്ട് വീടിനകം നിറഞ്ഞിരിക്കുന്നു. ഷൂസുകളുടെ ശേഖരമാണ് സാനിയയുടെ മുറിയിലെ ഹൈലൈറ്റ്. 

വിവാഹശേഷം ഭർത്താവും പാകിസ്ഥാൻ ക്രിക്കറ്റ് താരവുമായ ഷുഹൈബ് മാലിക്കിന്റെ ദുബായിലെ വീട്ടിലായിരുന്നു സാനിയയുടെ താമസം. വീടിനോടും ഓർമകളോടുമുള്ള ഇഷ്ടം പ്രകടമാക്കി തന്റെ സമൂഹമാധ്യമ പേജിൽ വീടിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങൾ സാനിയ പോസ്റ്റ് ചെയ്യാറുണ്ട്.