Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാറ്റമില്ലാത്ത മാത്തൂർമന

mathur-mana മന വാങ്ങുന്നവർ പലരും അതിനു രൂപമാറ്റം വരുത്തുകയാണ് പതിവ്. എന്നാൽ 200 വർഷം പഴക്കമുള്ള മന ആറരപ്പതിറ്റാണ്ടുമുൻപ് വാങ്ങി അതേപടി സംരക്ഷിക്കുകയാണ് ഇവിടെ.

ജലസമൃദ്ധിയുടെ പച്ചപ്പുള്ള കൂറ്റൻ കുളം ഐശ്വര്യമായി നിലനിൽക്കുന്നു. പാഞ്ഞാൾ മാത്തൂർ മനയിൽ പടവും കുളപ്പുരയും കയറിച്ചെന്നാൽ മനയുടെ മുറ്റത്തേക്ക്. അവിടെ പഴമയുടെ സ്വർണത്തിളക്കമായി മാറ്റമൊട്ടുമില്ലാതെ മാത്തൂർമന. 200 വർഷമെങ്കിലും പഴക്കമുണ്ടെന്നു കരുതുന്ന ഈ മനയുടെ പല ഭാഗങ്ങളും ദ്രവിച്ചു തുടങ്ങി. പക്ഷേ പാരമ്പര്യവും പൈതൃകവും നിലനിർത്തി ഇന്നും തലയെടുപ്പോടെ നിൽക്കുകയാണ് ഈ മനോഹര സമുച്ചയം.

ഒറ്റമരത്തടിയിൽ തീർത്ത തൂണുകൾ, നിരകൾ കൊണ്ടുള്ള ചുമരുകൾ, ഭീമന്‍ വാതിലുകൾ, തച്ചുശാസ്ത്ര വിസ്മയമായ ഗോവണികൾ. പക്ഷേ ഇതിന്റെ ശിൽപിയാരെന്ന് ആർക്കുമറിയില്ല. 1959ൽ കൊന്നമംഗലം എന്ന പേരുള്ള പാഞ്ഞാൾ ഭട്ടതിരിമനയിലെ ശങ്കരനാരായണൻ ഭട്ടതിരിപ്പാടിൽനിന്നാണ് മാത്തൂർ മനക്കൽ നീലകണ്ഠൻ നമ്പൂതിരിപ്പാട് മന വാങ്ങിയത്. പാഞ്ഞാൾ ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ എതിർവശത്താണു മാത്തൂർ മന. കുളപ്പുരയും പശുത്തൊഴുത്തും പാമ്പിൻകാവും അടക്കമുള്ളവ അതേപടികാത്തുസൂക്ഷിക്കാൻ ഇപ്പോഴത്തെ താമസക്കാർ ഏറെ പ്രയത്നിക്കുന്നു.

മാത്തൂർമനയുടെ പ്രത്യേകതകൾ

∙ മൂന്നു നിലകളിലായി 2500 ചതുരശ്രയടി വലുപ്പം.

∙ ഏഴ് വലിയ മുറികൾക്കു പുറമേ വടക്കിനി, തെക്കിനി, കിഴക്കിനി ഇവയടങ്ങുന്ന അഞ്ചു ഹാളുകൾ.

∙ പൂമുഖത്തുനിന്നു നോക്കിയാൽ മുറികൾക്കുള്ളിലൂടെ ശ്രീലകം (പൂജാമുറി) കാണാം.

∙ കരിങ്കൽകൊണ്ടു കാലുകൾ നിർമിച്ചിട്ടുള്ള പത്തായം.

∙ മരം കൊണ്ടു നിർമിച്ച പഴയ അഷ്ടമംഗലത്തട്ട്.

∙ ചരക്ക് ഉൾപ്പെടെയുള്ള പഴയ പാത്രങ്ങളുടെ ശേഖരം.

∙ ചിത്രകൂടക്കല്ലുകൾ

∙ നാഗരാജാവും നാഗയക്ഷിയും ഉൾപ്പെടുന്ന പാമ്പിൻകാവ്