Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇതിലും ഗംഭീര ഇംഗ്ലിഷ് വാക്ക് സ്വപ്നത്തിൽ മാത്രം

ഭാഷയുടെ കളികൾ വളരെ രസകരമാണ്. പക്ഷേ, അതു നമ്മൾ മനസിലാക്കിയെടുക്കണം എന്നുമാത്രം. ഇംഗ്ലിഷ് ഭാഷയിലെ രസകരമായ ചില വാക്കുകളും പ്രയോഗങ്ങളും പരിചയപ്പെടുത്തുന്ന പുസ്തകമാണ് ഒ. അബൂട്ടിയുടെ രസികൻ ഇംഗ്ലിഷ്. Antidisestablishmentarianism എന്നു കേട്ടിട്ടുണ്ടോ? ഒരു ഇംഗ്ലിഷ് പദമാണ്. അൽപം നീളം കൂടി പോയെന്നേ ഉള്ളു. നമ്മുക്ക് അത്ര പരിചിതമല്ലാത്ത ഇത്തരം നെടുനീളൻ വാക്കുകൾ പുസ്തകം പരിചയപ്പെടുത്തി തരുന്നു.

Gandhi's Revenge എന്നു കേട്ടിട്ടുണ്ടോ? എന്തായിരിക്കും ഈ ഗാന്ധിയുടെ പ്രതികാരം?. ഒരു വിദേശരാജ്യത്തു ചെന്നാൽ, അവിടുത്തെ ഭക്ഷണത്തിന്റെ കുഴപ്പം കാരണം വയറിളക്കം (diarrhoea) ഉണ്ടാകാം. ബ്രിട്ടീഷുകാർ ഇന്ത്യയിൽ വന്ന്, ഇവിടുത്തെ ഭക്ഷണം കഴിച്ചപ്പോൾ വയറിളക്കം പിടിപെട്ടു. ഗാന്ധിയോടുള്ള ദേഷ്യം തീർക്കാൻ അവരീ അസുഖത്തെ Gandhi's Revenge എന്നു വിളിച്ചു തുടങ്ങി. ഇന്നു ബ്രിട്ടീഷുകാർ ഇന്ത്യയിലെന്നല്ല, ഏതു വിദേശരാജ്യത്തെത്തിയാലും വയറിളക്കം വന്നാൽ Gandhi's Revenge എന്നു പറയുന്നു. ഇനിയുമുണ്ട് ഇംഗ്ലീഷ് ഭാഷയിൽ ഇത്തരം നിരവധി പ്രയോഗങ്ങൾ.

madam എന്ന വാക്ക് വലത്തോട്ടും ഇടത്തോട്ടും ഒന്നു വായിച്ചു നോക്കു. dam – എന്ന വാക്ക് ഇടത്തോട്ടും വലത്തോട്ടുമൊന്ന് വായിച്ചു നോക്കു. ഇങ്ങനെ എത്രയെത്ര കൗതുകങ്ങളാണ് ഭാഷ ഒളിപ്പിച്ചു വെച്ചിരിക്കുന്നത്.

തെറ്റിധരിപ്പിക്കുന്ന പദങ്ങളും, ഭാഷാപണ്ഡിതൻമാരെ വരെ അബദ്ധത്തിൽ ചാടിക്കാൻ കഴിവുള്ള പദങ്ങളും ഒക്കെയുണ്ട് ഇംഗ്ലിഷ് ഭാഷയിൽ. ഇങ്ങനെ ഭാഷയുടെ ഉള്ളിലൂടെയുള്ള രസകരമായൊരു യാത്രയാവുന്നുണ്ട് ഒ. അബൂട്ടിയുടെ രസികൻ ഇംഗ്ലിഷ് എന്ന പുസ്തകം.