Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാന്താരിപ്പൊന്ന്

കലോത്സവ നാടകവേദിയുടെ രസതന്ത്രത്തെ തകിടം മറിച്ച്, പുതിയ മാനം നൽകിയ നാടകങ്ങളുടെ സമാഹാരമാണ് ശിവദാസ് പൊയിൽക്കാവിന്റെ കാന്താരിപ്പൊന്ന്. മികച്ച നാടകങ്ങളായ കാക്ക, കറിവേപ്പില, കാന്താരിപ്പൊന്ന് തുടങ്ങിയ അഞ്ചു നാടകങ്ങൾ ഇതിൽ ഉൾപ്പെടുത്തിരിക്കുന്നത്. ഈ സമാഹാരത്തിലെ എല്ലാ നാടകങ്ങളും വിവിധ വർഷങ്ങളിലായി സംസ്ഥാന സ്‌കൂൾ കലോത്സവ വേദികളിൽ അവതരിപ്പിക്കുന്നവയാണ്.

കറിവേപ്പില, കാക്ക, കാന്താരിപ്പൊന്ന്, പല്ലിയും പൂവും, മിണ്ടാപ്രാണി എന്നിവയാണ് ഈ സമാഹാരത്തിലെ നാടകങ്ങൾ. ആദ്യത്തെ മൂന്നിലും മുതിർന്നവരുടെ ലോകം കുട്ടികളിലൂടെ പുനരാവിഷ്‌കരിക്കപ്പെടുകയണ് . പല്ലിയും പൂവും, മിണ്ടാപ്രാണി എന്നിവയാകട്ടെ കൗമാര വയസ്സിലെത്തിയ കുട്ടികൾക്കുവേണ്ടിയുള്ളതാണ്. ലളിതമായ നർമ്മ മുഹൂർത്തങ്ങളും കുട്ടികളുടെ ലോകത്തിന് കൂടുതൽ പരിചിതമായ മനുഷ്യേതര കഥാപാത്രങ്ങളും ഗാനങ്ങളും ചേരുന്ന നാടക ഭാഷയുപേയാഗിച്ചാണ് ഗ്രന്ഥകർത്താവ് തന്റെ നാടകങ്ങളുടെ ഘടന നിർമ്മിക്കുന്നത്. ഇക്കൂട്ടത്തിൽ അത്ഭുതകരമെന്ന് പറയാവുന്ന ഇതിവൃത്തം കാക്കയുടേതാണ് 'അയ്യപ്പന്റമ്മ നെയ്യപ്പംചുട്ടു...' എന്നു തുടങ്ങുന്ന കുട്ടികളുടേതും കുട്ടിക്കാലത്തിന്റെതുമായ നാടോടിഗാനത്തിൽനിന്ന് ഒരു നാടകേതിവൃത്തം നൂറ്റെടുക്കുകയാണ് ശിവദാസ്.

മുതിർന്നവർ ഇടപെടുന്ന ഏതൊരു നാടകവേദിയെക്കാളും ജനകീയവും സജീവവും ശക്തവുമാണ് കേരളത്തിലെ സ്‌കൂൾ നാടകവേദി. 'കുട്ടികൾക്കുവേണ്ടി കുട്ടികളാൽ മുതിർന്നവൻ' ചെയ്യുന്ന നാടകം എന്നുവേണമെങ്കിൽ സ്‌കൂൾ നാടകവേദിയെ നിർവ്വചിക്കാം. എത്രതന്നെ മറുനിർവചനം തേടിയാലും യാഥാർത്ഥ്യം ഇതാണ്. സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ നാടകേവദിയിൽ തിങ്ങിനിറയുന്ന ജനം വന്നെത്തുന്നത് കുട്ടികെളപ്പോലെതന്നെ അവതരിപ്പിക്കെപ്പടുന്ന നാടകത്തിന്റെ ചാലകശക്തികളായ പിന്നണിയാളുകളെ, പ്രത്യേകിച്ച് രചയിതാവും സംവിധായകനുമായ മുതിർന്നവെരക്കൂടി കാണാനും വിലയിരുത്താനും ആസ്വദിക്കുന്നതിനും കൂടിയാണ്.