Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആമി കഥ പറയാൻ തുടങ്ങുന്നു...

kamala-vidhya മലയാളി ഏറെ ചർച്ചചെയ്ത തുറന്നെഴുത്ത് ജീവിതം വെളളിത്തിരയിലേക്ക്...

മലയാളത്തിൻറെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതം ആസ്പദമാക്കി തയ്യാറാക്കുന്ന ചിത്രമാണ് ആമി. കമൽ സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിങ് അടുത്തമാസം പതിനെട്ടിന് ആരംഭിക്കും. ചിത്രത്തിലെ ഗാനങ്ങളുടെ റെക്കോർഡിങ് മുംബൈയിൽ പുരോഗമിക്കുകയാണ്.

സ്വന്തം ജീവിതംകൊണ്ടും തൂലികകൊണ്ടും മലയാളിയെ ഭ്രമിപ്പിച്ച എഴുത്തുകാരിയായിരുന്നു മാധവിക്കുട്ടി. മാധവിക്കുട്ടിയുടെ ഓമനപ്പേരായിരുന്നു ആമി. ബംഗാളിയിൽ ഞാൻ എന്ന് അർഥം. മാധവിക്കുട്ടി എന്ന കമലാസുരയ്യയുടെ എഴുത്തിന്റെയും വ്യക്തിജീവിതത്തിന്റെയും കഥപറയുന്ന ചിത്രമാണ് ആമി. മാധവിക്കുട്ടിയുടെ വേഷമിടുന്നത് വിദ്യാബാലൻ.

കമലയുടെ ബാല്യംകണ്ട നിഷ്കളങ്കത, സ്ത്രീയിലെ ചാപല്യങ്ങള്‍, പ്രണയിനിയുടെ വികാരതീഷ്ണത, നാലപ്പാട്ടെയും കൊൽക്കത്തയിലേയും ദിനങ്ങൾ, വിവാഹം, മുംബൈയിലെ ജീവിതം എന്നിവയെല്ലാം പകർത്തുന്നതാവും സിനിമ.  സാഹിത്യലോകം ഒരു സ്വപ്നസാഹിത്യമായി കാണുന്ന, മാധവിക്കുട്ടിയുടെ ആത്മകഥയായ 'എൻറെ കഥ' ആണ് ചിത്രത്തിൻറെ ഇതിവൃത്തം.