രഞ്ജിത്ത് ചിത്രത്തിൽ മണിയൻപിള്ള രാജുവിന്റെ മകൻ നായകൻ

രഞ്ജിത്തിന്റെ അടുത്ത ചിത്രത്തിൽ മണിയൻപിള്ള രാജുവിന്റെ മകൻ നിരഞ്ജ് നായകനാകുന്നു. വർണചിത്രയുടെ ബാനറിൽ മഹാസുബൈർ ആണ് ചിത്രം നിർമിക്കുന്നത്. തിരക്കഥ എഴുതുന്നത് സേതുവാണ്. സിനിമയിലെ മറ്റു താരങ്ങളെ തീരുമാനിച്ചിട്ടില്ല.

ഷെബി സംവിധാനം ചെയ്ത ബോബി എന്ന ചിത്രത്തിലൂടെ നിരഞ്ജ് നായകനിരയിലെത്തിയിരുന്നു. രജപുത്രാ രഞ്ജിത്ത് സംവിധാനം ചെയ്ത് മണിയന്‍പ്പിള്ള രാജു നിർമിച്ച ബ്ലാക്ക് ബട്ടര്‍ഫ്ളൈസ് എന്ന ചിത്രത്തില്‍ നിരഞ്ജന്‍ നേരത്തെ അഭിനയിച്ചിട്ടുണ്ടെങ്കിലും നായകന്‍ എന്ന നിലയില്‍ അരങ്ങേറ്റം കുറിക്കുന്നത് ബോബിയിലൂടെയാണ്.

മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ പുത്തൻപണമാണ് രഞ്ജിത്തിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം.