വൈശാഖും ഉദയകൃഷ്ണയും നിർമാണ രംഗത്തേക്ക്; ആദ്യ ചിത്രം ‘ഇര’

മലയാളത്തിലെ ഹിറ്റ്മേക്കേർസ് വൈശാഖും ഉദയകൃഷ്ണയും നിർമാണ രംഗത്തേക്ക്. വൈശാഖ് ഉദയ്കൃഷ്ണ പ്രൊഡക്ഷൻസ് എന്നാണ് കമ്പനിയുടെ പേര്. നവാഗതർക്ക് കൂടുതൽ അവസരങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഇവർ ഇങ്ങനെ ഒരു സംരംഭം ആരംഭിച്ചിരിക്കുന്നത്.

വൈശാഖിന്റെ അസോഷ്യേറ്റ് ആയിരുന്ന സൈജു എസ് സംവിധാനം നിർവഹിക്കുന്ന ‘ഇര’യാണ് ആദ്യ നിർമാണസംരംഭം. തിരക്കഥ എഴുതുന്നത് നവീൻ ജോൺ. ഉണ്ണി മുകുന്ദനും ഗോകുൽ സുരേഷുമാണ് പ്രധാനകഥാപാത്രങ്ങളായി എത്തുക. സിനിമയുടെ താരനിർണയം നടന്നുവരുന്നു. ചിത്രീകരണം ഈ മാസം കൊല്ലത്ത് ആരംഭിക്കും.

സംഗീതം ഗോപിസുന്ദർ, ഛായാഗ്രഹണം സുധീർ സുരേന്ദ്രൻ. ചിത്രസംയോജനം ജോൺകുട്ടി. രചന ഹരി നാരായണൻ.