ദിലീപ്–വേദിക ചിത്രം; വെൽക്കം ടു സെൻട്രല്‍ ജയിൽ

ശൃംഗാരവേലൻ എന്ന ചിത്രത്തിന് ശേഷം ദിലീപും വേദികയും വീണ്ടും ഒന്നിക്കുന്നു. സുന്ദർ ദാസ് സംവിധാനം ചെയ്യുന്ന വെൽക്കം ടു സെൻട്രല്‍ ജയിൽ എന്ന ചിത്രത്തിലൂടെയാണ് ദിലീപും വേദികയും വീണ്ടും ഒന്നിക്കുന്നത്. 2002ൽ പുറത്തിറങ്ങിയ കുബേരൻ എന്ന സൂപ്പർഹിറ്റിന് ശേഷം ദിലീപും സുന്ദർദാസും വീണ്ടും ഒന്നിക്കുകയാണ്.

ദിലീപിന്റെ കരിയറിൽ വഴിത്തിരിവായ സല്ലാപം ഉൾപ്പടെയുള്ള ചിത്രങ്ങളുടെ സൃഷ്ടാവാണ് സുന്ദർദാസ്. കുടമാറ്റം, വർണ്ണകാഴ്ചകൾ എന്നിവയാണ് മറ്റു ചിത്രങ്ങള്‍. പൂർണായും ഒരു കോമഡി ചിത്രമായിരിക്കും വെൽക്കം ടു സെൻട്രല്‍ ജയിൽ. ബെന്നി പി നായരമ്പലത്തിന്റേതാണ് തിരക്കഥ. വൈശാഖ് രാജൻ നിർമാണം.