പുതിയ ചിത്രത്തിൽ കിടിലൻ ലുക്കിൽ ആമിർ ഖാൻ

കഥാപാത്രങ്ങൾക്കായി ശരീരം എങ്ങനെ വേണമെങ്കിലും മാറ്റിമറിക്കുന്ന താരമാണ് ആമിർ ഖാൻ. ബോക്സ്ഓഫീസിൽ റെക്കോർഡുകൾ സൃഷ്ടിച്ച ദംഗൽ സിനിമയ്ക്ക് വേണ്ടി 100 കിലോ ശരീരഭാരമാക്കുകയും പിന്നീട് 25 കിലോ കുറക്കുകയും ചെയ്ത കക്ഷിയാണ് അദ്ദേഹം. പുതിയ ചിത്രമായ തഗ്സ് ഓഫ് ഹിന്ദോസ്ഥാനിലും ഇതിന് മാറ്റമൊന്നുമില്ല.

മുടി നീട്ടി മൂക്കുക്കുത്തിയാണ് ആമിർ ഈ ചിത്രത്തിലെത്തുക. ആമിർ ഖാനൊപ്പം അമിതാഭ് ബച്ചൻ, ജാക്കി ഷ്റോഫ്, കത്രീന, ഫാത്തിമ സന തുടങ്ങി വമ്പൻതാരങ്ങളാണ് അണിനിരക്കുന്നത്.

തഷാൻ, ധൂം 3 തുടങ്ങിയ സിനിമകളൊരുക്കിയ വിജയ് കൃഷ്ണ ആചാര്യയാണ് സംവിധാനം. നിർമാണം യാഷ് രാജ് ഫിലിംസ്.

പുതിയ ചിത്രമായ തഗ്‌സ് ഓഫ് ഹിന്ദോസ്ഥാനിലും ആമിര്‍ കഥാപാത്രവും പ്രത്യേകതകള്‍ ഉള്ളതു തന്നെ. അതിന്റെ ചെറിയൊരു സൂചനയാണ് ആമിറിന്റെ ഈ ചിത്രം. ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഒരു ചിത്ത്രിലൂടെയാണു ആമിറിന്റെ തഗ്‌സ് ഓഫ് ഹിന്ദോസ്ഥാനിലെ ലുക്ക് പുറത്തു വന്നത്.