സെയ്ഫ് അലിഖാൻ നായകനാകുന്ന ബോളിവുഡ് ചിത്രം ഷെഫ് ട്രെയിലർ പുറത്തിറങ്ങി. എയർലിറ്റ് എന്ന ചിത്രത്തിന് ശേഷം രാജാകൃഷ്ണമേനോൻ ആണ് സംവിധാനം. പത്മപ്രിയ ആണ് സെയ്ഫിന്റെ ഭാര്യയായി അഭിനയിക്കുന്നത്.
ഫോര്‍ട്ട് കൊച്ചിയിലും എരമല്ലൂരില്‍ ആലപ്പുഴയിലുമായായിരുന്നു ചിത്രീകരണം.. മലയാളത്തില്‍ നിന്ന് ശാന്തകുമാരി, കാസ്റ്റിങ് ഡയറക്ടറും പരസ്യസംവിധായകനും നടനുമായ ദിനേശ് പ്രഭാകര്‍ എന്നിവരും ചിത്രത്തിലുണ്ട്.
സിനിമ ഒക്ടോബർ ആറിന് തിയറ്ററുകളിലെത്തും.