ഈ ഹിന്ദി ചിത്രത്തിന്റെ ട്രെയിലർ കണ്ടാൽ ഞെട്ടും

ബോളിവുഡിൽ നിന്നും സൂപ്പർ ഹൊറർ ത്രില്ലർ ചിത്രം വരുന്നു. ദ് ഹൗസ് നെക്സ്റ്റ് ഡോർ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. സിദ്ധാർത്ഥ്, ആൻഡ്രിയ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മിലിന്ദ് റാവു സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് സിദ്ധാർത്ഥ് തന്നെയാണ്. തമിഴിൽ അവൾ എന്ന പേരിലും തെലുങ്കിൽ ഗ്രഹം എന്ന പേരിലും ചിത്രം പുറത്തിറങ്ങും.

പ്രേതബാധയുള്ള വീട്ടിൽ താമസിക്കുന്ന രണ്ട് കുട്ടികളുടെ കഥയാണ് ചിത്രം പറയുന്നത്.