കുള്ളന്‍ ഷാരൂഖിനൊപ്പം സല്ലു; സീറോ ടീസർ

കുള്ളന്‍ വേഷത്തില്‍ വെള്ളിത്തിരയിലെത്തി ആരാധകരെ ഞെട്ടിക്കാനൊരുങ്ങി ഷാരൂഖ് ഖാന്‍. ആനന്ദ് എല്‍ റായി സംവിധാനം ചെയ്യുന്ന സീറോ എന്ന ചിത്രത്തിലാണ് ഷാരൂഖ് കുള്ളനായി എത്തുന്നത്. സിനിമയുടെ ടീസർ പുറത്തിറങ്ങി.

ഷാരൂഖിനൊപ്പം സൂപ്പർതാരം സൽമാനെയും ടീസറിൽ കാണാം. ഇരുവരും ഈദ് ആശംസകൾ നേരുന്നു. 

കത്രീന കെയ്ഫ്, അനുഷ്ക ശർമ എന്നിവരാണ് നായികമാർ. തിരക്കഥ ഹിമാൻഷു ശർമ. സല്‍മാൻ ഖാൻ, ദീപിക പദുക്കോൺ, റാണി മുഖർജി, കജോൾ, ശ്രീദേവി എന്നിവര്‍ അതിഥിവേഷത്തിൽ എത്തുന്നു. സിനിമ ഡിസംബർ 21 ന് റിലീസ് ചെയ്യും.