മാക്സിം മാസികയിൽ ചൂടൻ ലുക്കിൽ പ്രിയങ്ക

ഫാഷന്‍ സ്റ്റൈൽ മാസിക മാക്‌സിമിന്റെ ചൂടൻ സുന്ദരിയായി പ്രിയങ്ക ചോപ്രയെ തിരഞ്ഞെടുത്തു.  നൂറ് ചൂടൻ നടിമാരിൽ നിന്നാണ് നടി ഒന്നാമതെത്തിയത്. ഇത് നാലാംതവണയാണ് പ്രിയങ്ക മാക്സിം മാസികയുടെ കവർ ചിത്രത്തിൽ ഇടംനേടുന്നത്.

ഹോട്ടസ്റ്റ് വുമണ്‍ ഓണ്‍ ദ പ്ലാനറ്റ് എന്നതിലേക്കും നടിയെ തെരഞ്ഞെടുത്തിട്ടുണ്ട്. മാഗസിന്റെ കവര്‍ഗേളും പ്രിയങ്കയാണ്. അതേസമയം നിക് ജോനാസിന്റെയും പ്രിയങ്ക ചോപ്രയുടെയും വിവാഹനിശ്ചയം ജൂലൈയില്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്തിടെ ഇന്ത്യയിലെത്തിയ നിക്ക് പ്രിയങ്കയുടെ മാതാപിതാക്കളെ കണ്ടിരുന്നു. ഗോവയില്‍ അവധിക്കാലാഘോഷത്തിലായിരുന്നു പ്രിയങ്കയും നിക്കും.