ഇന്ത്യൻ ജേഴ്സിയിൽ ദുൽഖർ സൽമാൻ

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്സി ധരിച്ചുള്ള ദുൽഖറിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. പുതിയ ബോളിവുഡ് ചിത്രം സോയ ഫാക്ടറിന് വേണ്ടിയുള്ള തയാറെടുപ്പിന്റെ ഭാഗമായുള്ള ചിത്രങ്ങളാണിത്. കർവാന് ശേഷം ദുൽഖർ അഭിനയിക്കുന്ന രണ്ടാമത്തെ ബോളിവുഡ് ചിത്രമാണിത്.

ചിത്രത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരമായിട്ടാണ് ദുല്‍ഖര്‍ എത്തുന്നത്. അനുജ ചൗഹാന്റെ ദ സോയ ഫാക്ടര്‍ എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സിനിമയ്ക്കായി ക്രിക്കറ്റ് പരിശീലനം നടത്തുന്ന ദുൽക്കറിന്റെ വിഡിയോ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. മുംബൈ ക്രിക്കറ്റ് ടീം താരവും കോച്ചുമായ വിനോദ് രാഘവനാണ് ദുൽക്കറിന് പരിശീലനം നല്‍കുന്നത്. ക്രിക്കറ്റ് താരത്തിന്റെ കഥാപാത്രം അവതരിപ്പിക്കാന്‍ കഠിന പ്രയത്‌നമാണ് ദുല്‍ക്കർ നടത്തുന്നത്.

സോയാ സോളങ്കി എന്നൊരു പെണ്‍കുട്ടി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ലക്കി ചാം ആകുന്നതാണ് നോവലിന്റെ ഇതിവൃത്തം. സോനം കപൂറാണ് ചിത്രത്തില്‍ ടൈറ്റില്‍ റോളില്‍ എത്തുന്നത്. അഭിഷേക് ശര്‍മ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2019 ഏപ്രിലിൽ ചിത്രം റിലീസ് ചെയ്യും.