നടു അനക്കാന്‍ വയ്യ, ശരീരം ആകെ വേദന; ഇടി മേടിച്ച രാഖിയുടെ അവസ്ഥ ഇങ്ങനെ

ഗുസ്തിതാരത്തെ വെല്ലുവിളിച്ച രാഖി സാവന്തിനെ ഗോദയിൽ മലർത്തിയടിക്കുന്ന വിഡിയോ കഴിഞ്ഞ ദിവസങ്ങളിൽ ചർച്ചയായിരുന്നു. വേദിയിൽ നിന്നും സ്ട്രക്ച്ചറിൽ എടുത്തുകൊണ്ടുപോയ നടിയെപ്പറ്റി പിന്നീട് ഒരുവിവരവും ഉണ്ടായിരുന്നില്ല. 

എന്തായാലും സംഭവത്തിനു ശേഷം താൻ തീരെ അവശയാണെന്ന് രാഖി പറയുന്നു. ശരീരമാകെ വേദനയാണെന്ന് നടി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ പറയുന്നുണ്ട്. ചികിത്സിക്കാനെത്തിയ ഡോക്ടറോട് തന്റെ ആരോഗ്യ നിലയെക്കുറിച്ച് സംസാരിക്കുന്ന ദൃശ്യങ്ങളാണ് രാഖി പോസ്റ്റ് ചെയ്തിരിക്കുന്നത്. .

ഹരിയാണയിലെ പഞ്ചകുലയില്‍ നടന്ന കോണ്ടിനെന്റല്‍ റെസ്‌ലിങ് എന്റര്‍ടെയിന്‍മെന്റ് മത്സരത്തിനിടെയാണ് സിനിമാ സ്‌റ്റൈല്‍ സംഭവം അരങ്ങേറിയത്. മത്സരം കാണാനെത്തിയ രാഖി ഗുസ്തി താരത്തെ വെല്ലുവിളിക്കുകയും തുടര്‍ന്ന് ഗോദയിലേക്ക് കയറുകയുമായിരുന്നു. 

ഗുസ്തിതാരത്തെ നടി പ്രകോപിപ്പിച്ചതോടെ താരത്തെ എടുത്തുകറക്കി നിലത്തിട്ട് അടിക്കുകയായിരുന്നു. പിന്നീട് സംഘാടകർ വന്നാണ് നടിയെ ആശുപത്രിയിലേയ്ക്കു കൊണ്ടുപോയത്.