ആമിർ ഖാൻ രാജ്യദ്രോഹിയെന്ന് ബിജെപി എംപി

വിവാദങ്ങൾ ആമിറിനെ തുടരെ പിന്തുടരുകയാണ്. ഇൻക്രെ‍ഡിബിൾ ഇന്ത്യ വിവാദത്തിന് ശേഷം ആമിർ രാജ്യദ്രോഹിയാണെന്ന പരാമര്‍ശവുമായി ബിജെപി എംപി മനോജ് തിവാരി. വെള്ളിയാഴ്ച്ച ചേര്‍ന്ന ടൂറിസം ട്രാവല്‍ ആന്‍ഡ് കള്‍ച്ചര്‍ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മറ്റി യോഗത്തിലാണ് തിവാരി ആമിറിനെ രാജ്യദ്രോഹിയെന്ന് വിളിച്ചത്.

നടനെ ഇന്‍ക്രെഡിബിള്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനത്തുനിന്നും മാറ്റിയ സംഭവത്തില്‍ വിശദീകരണം ചോദിക്കുന്നതിനിടെയാണ് മനോജ് തിവാരിയുടെ പ്രസ്താവന.

ബിജെപി എംപിയായ മനോജ് തിവാരിയോട് ഈ വിഷയത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, യോഗത്തില്‍ നടന്ന കാര്യങ്ങള്‍ രഹസ്യമാണെന്നും അതേക്കുറിച്ച് അഭിപ്രായം പറയാന്‍ സാധിക്കില്ലെന്നുമായിരുന്നു പ്രതികരണം. എന്നാൽ അത് ശരിയല്ലെന്നും ഉത്തരം പറഞ്ഞേ തീരൂ എന്നു ചൂണ്ടിക്കാട്ടി സിപിഐഎം കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധം ഉയര്‍ത്തി. ഈ അവസരത്തിലാണ് മനോജ് തിവാരി ആമിര്‍ ഖാനെ രാജ്യദ്രോഹിയെന്ന് വിളിച്ചത്.