ആമിർ ഖാൻ ഐഎസ്ഐയുടെ സഹായം തേടി

ആമിർ ഖാൻ, സുബ്രഹ്മണ്യൻ സ്വാമി

ആമിർ ഖാനെതിരെ ഗുരുതര ആരോപണവുമായി ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി സ്വാമി. താരത്തിനെതിരെ തീവ്രവാദ ആരോപണവുമായാണ് അദ്ദേഹം എത്തിയിരിക്കുന്നത്.

പികെ എന്ന സിനിമയുടെ പ്രചാരണത്തിന് ആമിര്‍ പാക് രഹസ്യാന്വേഷണ സംഘടനയായ ഐഎസ്‌ഐയുടെ സഹായം തേടിയെന്നാണ് സുബ്രഹ്മണ്യൻ സ്വാമി സ്വാമിയുടെ പുതിയ ആരോപണം. അതിന് ഇതുവരെയും ആമിര്‍ വ്യക്തമായ ഉത്തരം നൽകിയിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

ആമിര്‍ഖാന്റെ അസഹിഷ്ണുത പരാമര്‍ശത്തെ തുടര്‍ന്ന് ഇതിനു മുന്‍പും ആമിര്‍ഖാനെതിരെ സുബ്രഹ്മണ്യൻ സ്വാമി സ്വാമി ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.