രാജമൗലിയോട് മത്സരിക്കാൻ ആമിർ ഖാൻ

ബാഹുബലിയ്ക്ക് ശേഷം ഗരുഡ എന്ന മറ്റൊരു ബ്രഹ്മാണ്ഡചിത്രത്തിനായി രാജമൗലി തയാറെടുക്കുന്നവെന്ന് വാർത്തകൾ വന്നിരുന്നു. മഹാഭാരത്തെ ആസ്പദമാക്കി ഒരുക്കുന്ന സിനിമയ്ക്ക് ബാഹുബലിയുടെ തിരക്കഥാകൃത്തും രാജമൗലിയുടെ അച്ഛനുമായ വിജയേന്ദ്രപ്രസാദാണ് കഥയെഴുതുന്നത്.

എന്നാൽ ബോളിവുഡിന്റെ സൂപ്പർതാരം ആമിർ ഖാനും മഹാഭാരതം വെള്ളിത്തിരയിലെത്തിക്കാനുള്ള തയാറെടുപ്പിലാണ്. ഇതിനായി ഹോളിവുഡിന്റെ സൂപ്പർസ്റ്റാറായ മെൽ ഗിബ്സണുമായി താരം കൂടിക്കാഴ്ച നടത്തി. മെൽ ഗിബ്സനെക്കൊണ്ട് സംവിധാനം ചെയ്യാനാണ് ആമിർ ഉദ്ദേശിക്കുന്നത്. മാത്രമല്ല ഇന്ത്യയിലെ വിവിധഭാഷകളിലുള്ള താരങ്ങളെ ചിത്രത്തിൽ അണിനിരത്താനും ആലോചിക്കുന്നുണ്ട്. ഒരു പ്രമുഖ ഹോളിവുഡ് സ്റ്റുഡിയോ ചിത്രം നിർമിക്കാൻ തയാറാണെന്നും 2017ൽ സിനിമയുടെ ചിത്രീകരണം തുടങ്ങുമെന്നുമാണ് റിപ്പോർട്ട്.

ആയിരം കോടി ബഡ്ജറ്റ് ഇട്ട് ഗരുഡ ഒരുക്കാനാണ് രാജമൗലിയും പദ്ധതിയിടുന്നത്. ഇന്ത്യയിലെ വിവിധഭാഷകളിലുള്ള സൂപ്പര്‍താരങ്ങളെ ഈ ചിത്രത്തിലൂടെ ഒന്നിപ്പിക്കാനാണ് രാജമൗലിയും സിനിമയിലൂടെ ശ്രമിക്കുന്നത്. എന്നാൽ ബാഹുബലിയുടെ മൂന്നാം ഭാഗം വരുന്നുവെന്ന് രാജമൗലി ഈയിടെ പ്രഖ്യാപിച്ചിരുന്നു. അതുകൊണ്ട് തന്നെ ഈ പ്രോജക്ട് രാജമൗലി ഉപേക്ഷിച്ചതായും വാർത്തയുണ്ട്.