മോദി വാഗ്ദാനങ്ങൾ നടപ്പിലാക്കണം: ആമിർ ഖാൻ

രാജ്യത്ത് അസഹിഷ്ണുത നിലനിൽക്കുന്നുവെന്ന വിവാദങ്ങൾ നിലനിൽക്കുന്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചില കാര്യങ്ങൾ തുറന്നു പറയുകയാണ് ബോളിവുഡ് സൂപ്പർതാരം ആമിർ ഖാൻ.

എല്ലാവരുടേയും പ്രധാനമന്ത്രിയായാണ് മോദി അധികാരമേറ്റത്. അടിസ്ഥാനജീവിതസൗകര്യങ്ങളും അവകാശങ്ങളും നിഷേധിക്കപ്പെട്ട പാവപ്പെട്ടവരുടെ ഉന്നമനത്തിനായി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രധാനമന്ത്രി തയാറാകണം.

തിരഞ്ഞെടുപ്പു സമയത്ത് നൽകിയ വികസന വാഗ്ദാനങ്ങൾ നടപ്പാക്കാൻ അദ്ദേഹം ശ്രമിക്കണം. പാവങ്ങളുടെ അവകാ‌ശ സംരക്ഷണത്തിന് പ്രധാനമന്ത്രി കൂടുതൽ പ്രാധാന്യം നൽകണം. സമഗ്രവികസനമെന്ന അദ്ദേഹത്തിന്റെ കാഴ്ചപ്പാട് ഇനിയെങ്കിലും നടപ്പാക്കിത്തുടങ്ങണമെന്നും ആമിർ ഒരു ദേശീയ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.