ബാഹുബലി ഒരു പ്രചോദനം: ഷാരൂഖ് ഖാന്‍

എസ് എസ് രാജമൗലവിയുടെ ബ്രഹ്മാണ്ഡചിത്രം ബാഹുബലിയെ പുകഴ്ത്തി ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാന്‍. ബാഹുബലിക്ക് വേണ്ടി അണിയറപ്രവര്‍ത്തകര്‍ നടത്തിയ കഠിനപരിശ്രമത്തെയും ഷാരൂഖ് പ്രകീര്‍ത്തിക്കുന്നുണ്ട്. ഇതില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ഷാരൂഖ് നന്ദി പറയുന്നു ഇങ്ങനെയൊരു പ്രചോദനം തന്നതിന്.

ഒരു ചുവട് മുന്നോട്ട് വെയ്ക്കാന്‍ തയ്യാറായെങ്കില്‍ മാത്രമേ ആകാശത്തോളം ഉയരാന്‍ കഴിയൂ എന്നും ഷാരൂഖ് ട്വിറ്ററില്‍ കുറിച്ചു. സിനിമ പുറത്തിറങ്ങി മൂന്നാഴ്ച്ചകള്‍ പിന്നിട്ട ശേഷവും ബോക്‌സ്ഓഫീസില്‍ മികച്ച കളക്ഷന്‍ നേടി മുന്നേറി കൊണ്ടിരിക്കുകയാണ്.

അഞ്ഞൂറ് കോടി ക്ലബില്‍ ഇടം നേടികഴിഞ്ഞു ബാഹുബലി. ഇതാദ്യമായാണ് ഒരു തെന്നിന്ത്യന്‍ ചിത്രം 500 കോടി കളക്ഷന്‍ നേടുന്നത്. ബോളിവുഡിന് മാത്രമല്ല, തെന്നിന്ത്യക്കും 500 കോടി ക്ലബ് സാധ്യമാണെന്ന് തെളിയിക്കുന്നു ഈ ചിത്രം.

വെറും നാലാഴ്‍ച കൊണ്ടാണ് ബ്രഹ്മാണ്ഡചിത്രം 500കോടി വാരിക്കൂട്ടിയത്. ഏറ്റവും കൂടുതല്‍ പണം വാരിയ ഇന്ത്യന്‍ സിനിമകളില്‍ പികെ, ബജ്‌റംഗി ഭായ്ജാന്‍, ധൂം3 എന്നീ ചിത്രങ്ങളുടെ തൊട്ടടുത്താണ് ബാഹുബലിയുടെ സ്ഥാനം.