ലിപ്‌ലോക്കിൽ നിറഞ്ഞ് ബെഫിക്രെ ട്രെയിലർ

പോസ്റ്ററുകളിലൂടെ തന്നെ പ്രേക്ഷകശ്രദ്ധനേടിയ ചിത്രമാണ് ബേഫിക്രെ. രൺവീർ സിങ്–വാണി കപൂർ ജോഡികളുടെ ലിപ്‌ലോക്ക് ആയിരുന്നു പോസ്റ്ററുകളിൽ നിറഞ്ഞു നിന്നത്. ഇപ്പോഴിതാ സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. പോസ്റ്ററുകളില്‍ കണ്ട ചൂടന്‍ ചുംബനരംഗങ്ങള്‍ ട്രെയിലറിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

രണ്‍വീര്‍ സിങും വാണി കപൂറും പ്രധാനവേഷത്തിലെത്തുന്ന ചിത്രമാണ് ബെഫിക്രെ. ആദിത്യ ചോപ്രയാണ് ചിത്രം കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. റൊമാന്റിക് ത്രില്ലറായൊരുക്കുന്ന ചിത്രത്തിൽ അർദ്ധനഗ്നനായി രൺവീറും എത്തുന്നുണ്ട്. വിശാല്‍ ശേഖറാണ് ഗാനങ്ങള്‍ ഒരുക്കുന്നത്. ചിത്രം ഡിസംബര്‍ ഒമ്പതിന് പ്രദര്‍ശനത്തിനെത്തും.