കിടിലൻ മേക്കോവറിൽ ആമിർ; ദങ്കൽ ട്രെയിലർ

ആമിര്‍ ഖാന്‍ നായകനായെത്തുന്ന പുതിയ ചിത്രം ദങ്കലിന്‍റെ ട്രെയിലർ പുറത്തിറങ്ങി. ആമിര്‍ ഗുസ്തിക്കാരനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നിതേഷ് തിവാരിയാണ്. ചിത്രീകരണം തുടങ്ങുന്നതിനു മുന്‍പേ വാര്‍ത്തകളില്‍ ഇടം നേടിയ സിനിമയാണ് ദങ്കല്‍. ഇതിനായി തടി കൂട്ടാനും താരം തയാറായിരുന്നു.

മഹാവീര്‍ സിങ് എന്ന ഗുസ്തിക്കാരന്‍റെ ജീവിതമാണ് സംവിധായകന്‍ നിതേഷ് തിവാരി, ദങ്കല്‍ എന്ന പേരില്‍ ആവിഷ്കരിച്ചിരിക്കുന്നത്.. ആമിര്‍ ഖാന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ മുതിര്‍ന്ന രണ്ടു കുട്ടികളും ഗുസ്തിക്കാരാണ്. നിരവധി മെഡലുകള്‍ നേടിയിട്ടുണ്ട് രണ്ടു പെണ്‍കുട്ടികളും. ഫാത്തിമ ഷെയ്ക്ക്, സാന്യ മല്‍ഹോത്ര എന്നിവരാണ് മുതിര്‍ന്ന പെണ്‍കുട്ടികളുടെ റോളില്‍ അഭിനയിക്കുന്നത്. ഇവരുടെ ജീവിത യാത്രയാണ് സിനിമ. ചിത്രം ഡിസംബർ 25ന് തിയറ്ററുകളിലെത്തും.