ഷാരൂഖിന്റെ ഫാൻ ബോളിവുഡ് ചരിത്രത്തിലെ മോശം ചിത്രമെന്ന് കെആർകെ

ബോളിവുഡിലെ ഒട്ടുമിക്ക താരങ്ങളുടെയും തലവേദനയാണ് കമാല്‍ ആര്‍ ഖാന്‍. എന്താണ് എപ്പോഴാണ് ട്വീറ്റ് ചെയ്യുകയെന്ന് ആര്‍ക്കും പ്രവചിക്കാനാകില്ല.

ഇപ്പോഴിതാ പുതിയ ട്വീറ്റ്. ഇത്തവണ പണി ഷാരൂഖ് ഖാനിനാണ്. ഷാരൂഖ് ഖാന്റെ പുതിയ ചിത്രം ഫാൻ ബോളിവുഡിന്റെ ചരിത്രത്തിലെ ഏറ്റവും മോശമായ പത്ത് സിനിമകളിലൊന്നാണെന്നാണ് കമാൽ ട്വീറ്റ് ചെയ്തത്.

വ്യാജന്മാരായ ഷാരൂഖിന്റെ ആരാധകർ ഈ സിനിമയെ പൊക്കിപ്പിടിച്ച് നടക്കുന്നുണ്ടെന്നും അത് ഷാരൂഖിന്റെ കൈയിൽ നിന്ന് മറുപടി മേടിക്കാനുള്ള അടവാണെന്നും കമാല്‍ പറയുന്നു. ഈ വിദ്വാന്മാരെ ഷാരൂഖ് തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ രാജമൗലിയുടെ ബാഹുബലി വിമർശിച്ചും അദ്ദേഹം രംഗത്തെത്തിയിരുന്നു. വിഡിയോ ഗെയ്മിന്റെ നിലവാരമുള്ള തല്ലിപ്പൊളി പടമാണ് ബാഹുബലിയെന്നായിരുന്നു കമാലിന്റെ ട്വീറ്റ്.