Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരാധകര്‍ അതിരുകടന്നു; ലൈവിൽ പൊട്ടിക്കരഞ്ഞ് അന്ന

anna

ലിജോജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസിലൂടെ സിനിമാരംഗത്തേക്ക് വന്ന്, പ്രേക്ഷകരുടെ മനംകവർന്ന നായികയാണ് അന്ന രേഷ്മ രാജൻ. സിനിമ വിജയിച്ചതോടെ അന്ന പ്രേക്ഷകർക്ക് ലിച്ചിയായി മാറി. ലാൽജോസ് മോഹൻലാൽ ടീം ഒരുമിച്ച വെളിപാടിന്റെ പുസ്തകത്തിലും അന്നയായിരുന്നു നായിക. സിനിമയുടെ വിജയതിളക്കത്തിലും പുലിവാൽ പിടിച്ചിരിക്കുകയാണ് അന്ന. 

ഒരു ചാനലിലെ കോമഡി പരിപാടിയിൽ മമ്മൂട്ടിയെക്കുറിച്ച് നടത്തിയ പരാമർശമാണ് അന്നയ്ക്ക് പാരയായി മാറിയത്. ഇതെ തുടർന്ന് അന്നയുടെ ഫെയ്സ്ബുക്ക് പേജിൽ ആരാധകർ രോഷം തീർക്കുകയാണ്. സംഭവത്തെക്കുറിച്ച് വിശദീകരണവുമായി അന്ന എത്തി. ഫെയ്സ്ബുക്ക് ലൈവിലൂടെ പൊട്ടിക്കരഞ്ഞുകൊണ്ടായിരുന്നു അന്നയുടെ പ്രതികരണം.

‘കുസൃതിചോദ്യങ്ങൾ ചോദിക്കുന്നതിന്റെ ഇടയിൽ അവർ എന്നോട് ചോദിച്ചു, മമ്മൂട്ടിയും ദുൽക്കറും ഒരുമിച്ച് അഭിനയിച്ചാൽ ആര് നായകനാകണം എന്ന്? ദുൽക്കർ നായകനാകട്ടെ മമ്മൂട്ടി ദുൽക്കറിന്റെ അച്ഛനായിട്ടും അഭിനയിച്ചോട്ടെ എന്നു പറഞ്ഞു. അത് അല്ല മമ്മൂട്ടിയാണ് നായകനെങ്കിൽ ദുൽക്കർ മമ്മൂട്ടിയുടെ അച്ഛനായും അഭിനയിക്കട്ടെയെന്നാണ് പറഞ്ഞത്. തമാശയായിട്ട് പറഞ്ഞകാര്യമാണ്. അതല്ലാതെ മമ്മൂട്ടിയെ അപമാനിക്കാനോ പരിഹസിക്കാനോ പറഞ്ഞതല്ല. തമാശയെ ആളുകൾ ഏത് രീതിയിലാണ് എടുത്തതെന്ന് എനിക്ക് അറിയില്ല. ആളുകൾക്ക് തെറ്റിധാരണയുണ്ടായതിൽ ക്ഷമ ചോദിക്കുന്നു. ഫെയ്സ്ബുക്ക് ലൈവിലൂടെ തന്നെ വിശദീകരണം നൽകുന്നുണ്ടെന്നും അന്ന വ്യക്തമാക്കി.’–അന്ന പറഞ്ഞു.

‘ഇവരെയൊന്നും താരതമ്യം ചെയ്യാൻ പോലും ‌ഞാന്‍ ആളല്ല. ഓൺലൈൻ മാധ്യമങ്ങൾ വെറുതെ വളച്ചൊടിച്ചതാണ്. ഞാൻ ആരാധകരോട് സോറി പറയുന്നു. തെറ്റിദ്ധരിച്ചെങ്കിൽ ക്ഷമിക്കണം. ഈ ലൈവ് പോകുന്നതിന് മുമ്പ് കുറേ നേരം ഇരുന്നു. എനിക്ക് സാധിക്കുന്നില്ലായിരുന്നു. ഒരുപാട് കരഞ്ഞു. ഞാൻ അങ്ങനെയൊന്നും പറഞ്ഞിട്ടില്ല.  എന്നെ പിന്തുണച്ചവര്‍ എനിക്കെതിരെ സംസാരിച്ചപ്പോൾ ഒരുപാട് വിഷമമായി. ദയവ് ചെയ്ത് വിശ്വസിക്കണം.’–അന്ന പറഞ്ഞു.