രാധിക ആപ്തെയുടെ ‘കൃതി’ യൂട്യൂബിൽ നിന്ന് നീക്കം ചെയ്തു

ഒരു ദിവസം കൊണ്ട് ആറുലക്ഷം പേരുകണ്ട രാധികയുടെ വിഡിയോ യൂട്യൂബ് നീക്കം ചെയ്തു. അഹല്യ എന്ന ഹ്രസ്വചിത്രത്തിന് ശേഷം ബോളിവുഡ് സുന്ദരി രാധിക ആപ്തെ നായികയായി എത്തുന്ന പുതിയ ഹ്രസ്വചിത്രം കൃതിയാണ് കോപ്പിയടി ആരോപണത്താൽ യൂട്യൂബ് നീക്കം ചെയ്ത് കളഞ്ഞത്.

ഒറ്റ ദിവസം കൊണ്ട് ചിത്രം കണ്ടത് ആറു ലക്ഷം പേർ ഈ ചിത്രം കണ്ടിരുന്നു. കാഴ്ചക്കാരുടെ എണ്ണം പതിനൊന്ന് ലക്ഷത്തിലധികം കഴിഞ്ഞ സാഹചര്യത്തിലാണ് യൂട്യൂബിന്റെ പെട്ടന്നുള്ള ഈ നടപടി.

ബോളിവുഡ് സംവിധായകൻ ശിരിഷ് കുന്ദെർ ഒരുക്കിയ ഈ ചിത്രത്തിനെതിരെ നേപ്പാളി സംവിധായകനായ അനീൽ ന്യൂപനെയാണ് രംഗത്തെത്തിയത്. ബിഒബി എന്ന അദ്ദേഹത്തിന്റെ സിനിമയുടെ കോപ്പിയാണ് കൃതിയെന്നായിരുന്നു ആരോപണം.