ആമിർ മറ്റുള്ളവരെ തമ്മിലടിപ്പിക്കുന്നു : ഓംപുരി

രാജ്യത്ത് അസഹിഷ്ണുത നിലനില്‍ക്കുന്നുവെന്ന പ്രസ്താവന നടത്തിയ ആമിർ ഖാൻ മാപ്പു പറയണമെന്ന് നടൻ ഓംപുരി. ആമിർ രാജ്യത്തോട് മാപ്പു പറയണമെന്നും ഒരു സാധാരണക്കാരനാണ് ഇങ്ങനെ പറഞ്ഞിരുന്നതെങ്കിൽ അയാളെ അറസ്റ്റ് ചെയ്യുമായിരുന്നെന്നും ഓംപുരി പറഞ്ഞു. ആളുകൾ തമ്മിലടിപ്പിക്കുകയാണ് ആമിർ തന്റെ പ്രസ്താവനമൂലം പറഞ്ഞതെന്നും ഓം പുരി പറഞ്ഞു.

എന്നാൽ ആമിർ ഖാൻ പറയാൻ കാട്ടിയ ധൈര്യത്തെ താൻ അഭിനന്ദിക്കുന്നുവെന്ന് നസറുദ്ദീൻ ഷാ പറ‍ഞ്ഞു. നേരത്തെ ആമിറിനെതിരെ റിഷി കപൂർ, രവീണ ടണ്ടർ എന്നിവര്‍ രംഗത്തെത്തിയിരുന്നു.