ആമിർ ഖാനെതിരെ ബോളിവുഡ് പ്രമുഖർ

രാജ്യത്ത് ജനങ്ങൾക്കിടയിൽ അരക്ഷിതാവസ്ഥ നിലനിൽക്കുന്നുണ്ടെന്ന ആമിർ ഖാന്റെ പ്രസ്താവനയ്ക്കെതിരെ ബോളിവുഡിൽ നിന്നും പ്രമുഖർ രംഗത്തെത്തി. അനുപം ഖേര്‍, രവീണ ടണ്ടർ, റിഷി കപൂർ, രാം ഗോപാൽ വർമ എന്നിവരാണ് ആമിറിനെതിരെ പ്രതികരിച്ചത്.

നരേന്ദ്രമോദിയെ പ്രധാനമന്ത്രിയായി കാണാൻ ആഗ്രഹിക്കാത്തവർ ഈ സർക്കാരിനെ തകർക്കാനാണ് ആഗ്രഹിക്കുന്നതെന്നും സ്വന്തം രാജ്യത്തെ തന്നെ നാണം കെടുത്തുകയാണെന്നും രവീണ പറഞ്ഞു.മുംബൈയിൽ ഭീകരാക്രമണം നടന്ന സമയത്ത് ഉണ്ടാകാത്ത ഭയം ഇപ്പോൾ മാത്രം എങ്ങനെ ഉണ്ടായെന്നും രവീണ ചോദിക്കുന്നു.

ഒരാളോട് വ്യക്തിവിദ്വേഷം ഉണ്ടെങ്കിൽ അത് തുറന്നുപറയണം, അല്ലാതെ രാജ്യത്തെ മുഴുവൻ നാണം കെടുത്തുകയല്ല ചെയ്യണ്ടത്. രവീണ ആഞ്ഞടിച്ചു.

ഒരു സമൂഹം തെറ്റായ രീതിയിൽ സഞ്ചരിക്കുന്പോൾ ആ തെറ്റ് ചൂണ്ടിക്കാട്ടി, അത് തിരുത്താനാണ് ശ്രമിക്കേണ്ടത്. അല്ലാതെ അതിൽ നിന്നും ഓടി ഒളിക്കുകയല്ല ഹീറോയിസം. ഇതാണ് മിസ്റ്റർ ആൻഡ് മിസിസ് ആമിർ ഖാൻ മനസിലാക്കേണ്ടത്. റിഷി കപൂർ പറഞ്ഞു.

മറ്റേതൊരു രാജ്യത്തെക്കാളും സഹിഷ്ണുതയുള്ള നാടാണ് ഇന്ത്യ. ഇവിടെ ജീവിക്കുന്നതിൽ താൽപര്യമില്ലെങ്കിൽ പിന്നെ ഏത് രാജ്യത്ത് പോകുമെന്ന് പറഞ്ഞ് തരണമെന്നും രാംഗോപാൽ വർമ പറഞ്ഞു.