ആമിർ ഖാനെ ഇന്റർനെറ്റിലൂടെ തല്ലുന്നു !

ആമിർ ഖാനെ അടിക്കുന്നവര്‍ക്ക് ഓരോ അടിക്കും ഒരു ലക്ഷം രൂപ നല്‍കാമെന്ന് പറഞ്ഞ ശിവസനേയുടെ പ്രസ്താവനക്ക് പിന്നാലെ ആമിറിനെ തല്ലാൻ ഒരു വെബ്സൈറ്റ്. ഒരുകൂട്ടം വിദ്യാർഥികളാണ് ഇതിന് പിന്നിൽ.

ആമിർ ഖാനെ ഇന്റർനെറ്റിലൂടെ തല്ലാമെന്നാണ് ഇവർ പറയുന്നത്. സ്ലാപ്ആമിർ ഡോട്ട് കോം എന്നാണ് വെബ്സൈറ്റിന്റെ പേരുതന്നെ. ആമിറിന്റെ മുഖത്ത് കൈകൊണ്ട് അടിക്കുന്ന രീതിയിലാണ് വെബ്സൈറ്റ് ഉണ്ടാക്കിയിരിക്കുന്നത്. അടികിട്ടുന്നതനുസരിച്ച് മുഖത്തിന്റെ ആകൃതിയും മാറും.

സൈറ്റിനെ പിന്തുണച്ചും വിമർശിച്ചും നിരവധിപേർ രംഗത്തെത്തി. അസഹിഷ്ണുതയുമായി ബന്ധപ്പെട്ട് ആമിർ നടത്തിയ പ്രസ്താവനയുടെ പിന്നാലെയാണ് ഈ സംഭവങ്ങൾ.

‘ആമിറിനെ അടിക്കാന്‍ ഹോട്ടലിലെ തൊഴിലാളികള്‍ക്കും അദ്ദേഹത്തിനൊപ്പം സിനിമയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ഒരു അവസരം നല്‍കുകണെന്നും ലുധിയാനയില്‍ ആമിറിനെ അടിക്കുന്ന ധീരന്മാർക്ക് ഒരടിക്ക് 1 ലക്ഷം രൂപയെന്ന നിലയില്‍ ഞങ്ങള്‍ പാരിതോഷികം നല്‍കും എന്നാണ് ശിവസേന പ്രഖ്യാപിച്ചത്.‌‌‌