പിടികിട്ടാപ്പുള്ളിയായി വിദ്യ ബാലൻ!

സൂപ്പർഹിറ്റ് ചിത്രം കഹാനിയുടെ രണ്ടാം ഭാഗം ടീസർ പോസ്റ്റർ പുറത്തിറങ്ങി. സിനിമയുടെ സ്വഭാവം പോലെ തന്നെ ദുരൂഹതജനിപ്പിക്കുന്ന ഒരു പോസ്റ്ററാണ് അണിയറപ്രവർത്തകർ പുറത്തിറക്കിയിരിക്കുന്നത്. കുറ്റവാളിയായ ദുർഗാ റാണി സിങിനെ കാണാന്മാനില്ല എന്ന വിവരങ്ങൾ അടങ്ങിയ വിദ്യ ബാലന്റെ ഒരു ചിത്രം ഉപയോഗിച്ചുള്ള പോസ്റ്ററാണിത്.

കിടിലൻ മേക്കോവറിലാണ് വിദ്യ ബാലൻ എത്തുക. അർജുൻ രാംപാൽ ആണ് സിനിമയിൽ മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നവംബർ 25ന് ചിത്രം തിയറ്ററുകളിലെത്തും. സുജോയ് ഘോഷ് സംവിധാനം ചെയ്ത് 2012ൽ പുറത്തിറങ്ങിയ കഹാനി ബോക്സ്ഓഫീസിൽ സൂപ്പർഹിറ്റായിരുന്നു. രണ്ടാം ഭാഗവും സുജോയ് തന്നെയാണ് ഒരുക്കുന്നത്.