ഹോളിവുഡ് സ്റ്റൈലില്‍ ഹോട്ടായി പ്രിയങ്ക ചോപ്ര

പ്രിയങ്കാ ചോപ്രയുടെ ആദ്യ അന്താരാഷ്ട്ര ടെലിവിഷന്‍ സീരിസ് ക്വാന്‍ഡിക്കോയുടെ വിഡിയോ ടീസര്‍ പുറത്തിറങ്ങി. ടെലിവിഷന്‍ സീരീസിലെ പ്രധാനരംഗങ്ങള്‍ കോര്‍ത്തിണക്കി എട്ടുമിനിട്ട് ദൈര്‍ഘ്യമുള്ള വിഡിയോ ക്ലിപ്പ് ആണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.

എഫ്ബിഐ ട്രെയിനി ആയാണ് പ്രിയങ്ക എത്തുന്നത്. ഇതില്‍ പ്രധാനനായികയും പ്രിയങ്ക തന്നെ. അന്താരാഷ്ട്ര ടെലിവിഷന്‍ സീരിസില്‍ ഒരു നായികയായി അഭിനയിക്കുന്ന ആദ്യ സെലിബ്രിറ്റി കൂടിയാണ് പ്രിയങ്ക ചോപ്ര.

ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന അമേരിക്കന്‍ ടിവി സീരീസായ ക്വാന്‍ഡിക്കോയുടെ ട്രെയിലറിന് മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. എഫ്ബിഐ ഏജന്റായ അലക്‌സ് പാരിഷിന്റെ റോളിലാണ് പ്രിയങ്ക അഭിനയിക്കുന്നത്. എബിസി നെറ്റുവര്‍ക്ക് ചാനലാണ് ഈ ടിവി സീരിസ് സംപ്രേഷണം ചെയ്യുന്നത്.