Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അക്വാമാൻ ഡിസംബർ 14ന് കേരളത്തിൽ

aquaman-1

വാർണർ ബ്രദേർസ്–ഡിസി നിർമിക്കുന്ന ബ്രഹ്മാണ്ഡചിത്രം അക്വാമാൻ ഡിസംബർ 14നു കേരളത്തിൽ റിലീസ് ചെയ്യും. അമേരിക്കയിൽ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച സ്വീകരണമാണ് ലഭിച്ചിരുന്നത്. കഴിഞ്ഞ ആഴ്ച ചൈനയിൽ റിലീസിനെത്തിയ ചിത്രം നേടിയത് 100 മില്യൻ ഡോളറാണ്.

മികച്ച സാങ്കേതിക മികവു പുലർത്തുന്ന ചിത്രം എന്നാണ് സിനിമയെക്കുറിച്ചുള്ള റിപ്പോർട്ട്. ഇ ഫോർ എന്റർടെയ്ൻമെന്റ് ആണ് കേരളത്തിൽ ചിത്രം വിതരണത്തിനെത്തിക്കുന്നത്.

ഹോളിവുഡ് താരം ജാസണ്‍ മൊമോവ ടൈറ്റില്‍ റോളിൽ എത്തുന്ന സിനിമയിൽ വൻതാരനിരയാണ് അണിനിരക്കുന്നത്. ആംബെർ ഹിയർഡ്, നിക്കോൾ കിഡ്മാൻ, പാട്രിക് വിൽസൻ എന്നിവരാണ് മറ്റുതാരങ്ങൾ.

ഫ്യൂരിയസ് 7, കോണ്‍ജുറിംഗ് സീരിസ് ഉള്‍പ്പെടെ നിരവധി ശ്രദ്ധേയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ജയിംസ് വാനാണ് ചിത്രത്തിന്റെ സംവിധായകന്‍.