ഡെപ്പിന്റെ വിവാഹമോചനത്തിന് കാരണം ഭാര്യയുടെ സ്വവര്‍ഗ പ്രണയം

ഹോളിവുഡ് സൂപ്പർതാരം ജോണി ഡെപ്പും ഭാര്യ ആംബർ ഹിയേർഡും വിവാഹമോചിതരാകുകയാണ്. പ്രശ്നങ്ങള്‍ക്കു കാരണം ആബറിന്റെ സ്വവര്‍ഗ പ്രണയമെന്നു റിപ്പോര്‍ട്ടുകള്‍. ആംബർ ജോണിക്കെതിരെ ഗാര്‍ഹികപീഡനക്കേസിനാണ് വിവാഹമോചനം ഫയൽ ചെയ്തത്.

എന്നാൽ പ്രശ്നങ്ങള്‍ക്ക് കാരണം ആംബറിന്റെ സ്വവര്‍ഗപ്രണയമെന്നും എട്ടു വര്‍ഷം മുൻപ് രഹസ്യമായി വിവാഹം കഴിച്ച ലെസ്ബിയന്‍ പങ്കാളി കാറ ഡെലെവിന്‍ജെനെയുമായി ആംബർ ഇപ്പോഴും ബന്ധം തുടരുന്നുണ്ടെന്നുമാണ് ഗോസിപ്പ് കോളങ്ങള്‍ എഴുതുന്നത്. ജോണിഡെപ്പുമായി വിവാഹജീവിതം നയിക്കുമ്പോഴും ആംബര്‍ കാറയുമായി രഹസ്യബന്ധം നിലനിര്‍ത്തുന്നുണ്ടായിരുന്നെന്നും ഇത് ആഴത്തിലുള്ള ഒരു ബന്ധമാണെന്നും പറയുന്നു.

ആംബറിന്റെ മുന്‍കാല ബന്ധങ്ങളില്‍ അതൃപ്തനായിരുന്നു ഡെപ്പെന്നും ഇതാണ് വഴക്കില്‍ കലാശിച്ചതെന്നുമാണ് വിവരം. അതേസമയം ശാരീരികമായും മാനസികമായും ഭര്‍ത്താവ് ആക്രമിച്ചെന്ന ആംബറിന്റെ വാദം ജോണി ഡെപ്പ് നിഷേധിച്ചു.

അതിനിടെ ഡെപ്പിന് പിന്തുണയുമായി മകനും മകളും മുന്‍ ഭാര്യമാരും എത്തിയിട്ടുണ്ട്. തനിക്കറിയാവുന്ന പിതാവ് സ്നേഹസമ്പന്നനായ മനുഷ്യനാണെന്ന് ഡെപ്പിന്റെ മകള്‍ ലില്ലി റോസ് കുറിച്ചു. ജോണി വളരെ മാന്യനും നല്ലവനുമാണെന്ന് മുന്‍ ഭാര്യയും ഫ്രഞ്ച് പാട്ടുകാരിയുമായ വനീസാ പരാഡിസും പറയുന്നു. തങ്ങളുടെ 14 വര്‍ഷത്തെ ദാമ്പത്യത്തിനിടയില്‍ ഒരിക്കല്‍ പോലും തന്നെ ഉപദ്രവിച്ചിരുന്നില്ലെന്നും ഇവർ പറഞ്ഞു.