ജനപ്രിയനടൻ ബഡ് സ്പെൻസർ അന്തരിച്ചു

ബഡ് സ്പെൻസർ

യൂറോപ്പിന്റെ ജനപ്രിയ ഇറ്റാലിയൻ നടൻ ബഡ് സ്പെൻസർ (86) റോമിൽ അന്തരിച്ചു.യൂറോപ്പിൽ ഇന്നും ദശലക്ഷക്കണക്കിന് ആരാധകരുള്ള മഹാനടനാണ് ബഡ് സ്പെൻസർ. 70 മുതൽ 90 വരെയുള്ള കാലഘട്ടങ്ങളിൽ അദ്ദേഹത്തിന്റെ സിനിമകൾ യൂറോപ്പിനെ കീഴടക്കിയിരുന്നു.

മികച്ച കൊമേഡിയൻ നടൻ എന്ന ബഹുമതിയാണ് ബഡ് സ്പെൻസർക്ക് സ്വന്തമായി ഉണ്ടായിരുന്നത്. 120 സിനിമകളിൽ സ്പെൻസർ പ്രധാന വേഷമിട്ടു. മോസ്കിറ്റോ, ഫ്ലാറ്റ് ഓൺദി നൈൽ എന്നീ ചിത്രങ്ങൾ ഏറെ ശ്രദ്ധേയം.

ഇതിനുപുറമെ ഇരുപതിലധികം സിനിമകൾ കോടികൾ വാരിക്കൂട്ടി. യൂറോപ്യൻ നടനായ ടെറൻസ് ഹില്ലുമായി പതിനേഴ് ചിത്രങ്ങൾ ഒരുമിച്ച് അഭിനയിച്ച് അരങ്ങു തകർത്തു. 150 കിലോ തൂക്കവും രണ്ടു മീറ്ററിന് താഴെ ഉയരവുമുള്ള ബഡ് സ്പെൻസറുടെ ശരിയായ പേര് കാർലോ ചെഡർ സോളി എന്നാണ്.

ശതകോടിശ്വരനും, സ്വന്തമായി ജെറ്റ് വിമാനമുള്ള ബഡ്സെപ്ൻസർ തികഞ്ഞ ഈശ്വരവിശ്വാസിയായിരുന്നു. മുടങ്ങാതെ ദിവസവും ബൈബിൾ വായിക്കുന്ന ഈ മഹാനടൻ ഞാൻ‍ ദൈവത്തിന്റെ അടുത്തേക്ക് പോകുന്നു എല്ലാത്തിനും നന്ദി എന്നായിരുന്നു അവസാന വാചകങ്ങൾ.