ഡാനിയൽ ക്രെയ്ഗ് ജയിംസ് ബോണ്ട് കുപ്പായം ഉപേക്ഷിക്കുന്നു

ബോണ്ട് ആരാധകർക്കൊരു നിരാശവാർത്ത. ഡാനിയൽ ക്രെയ്ഗ് ജയിംസ് ബോണ്ട് കുപ്പായം ഉപേക്ഷിക്കുന്നു. പ്രമുഖഹോളിവുഡ് മാധ്യമങ്ങളിലാണ് ഇതുസംബന്ധിച്ച വാർത്ത പരക്കുന്നത്.

കഴിഞ്ഞ ദിവസം ക്രെയ്ഗ് യു എസ് ടെലിവിഷൻ സീരീസായ പ്യൂരിറ്റിയിൽ കരാ‍ർ ഒപ്പിട്ടിരുന്നു. ഇതാണ് ചർച്ചയ്ക്ക് കാരണമായിരിക്കുന്നത്. ഇരുപത് എപ്പിസോഡ് നീണ്ടു നിൽക്കുന്ന സീരിയലിൽ ക്രെയ്ഗ് അഭിനയിച്ചു തുടങ്ങിയാൽ ജയിംസ്ബോണ്ട് ചിത്രം ചെയ്യാനാകില്ലെന്നാണ് ചിലരുടെ വാദം. എന്നാൽ ഇതുസംബന്ധിച്ച ഔദ്യോഗിക തീരുമാനം ഇതുവരെയും ഉണ്ടായിട്ടില്ല.

എന്നാൽ ബോണ്ട് സിനിമകളുടെ നിർമാതാക്കളായ സോണി സ്പെക്ട്രയുടെ സമയത്തും അടുത്ത പ്രോജക്ടിലും ക്രെയ്ഗിനെ നായകനാക്കാൻ താൽപര്യം പ്രകടിപ്പിച്ചിരുന്നു. നിയല്‍ ക്രെയ്ഗ് നാലാമതും ബോണ്ട് കുപ്പായം അണിഞ്ഞെത്തിയ ചിത്രമായിരുന്നു സ്പെക്ട്രെ.