കൂട്ടുകാരനെ പറ്റിച്ച ഡി കാപ്രിയോ

ഹോളിവുഡ് സൂപ്പർതാരം ലിയനാർഡോ ഡി കാപ്രിയോ ആളൊരു രസികനാണെന്ന കാര്യം നമുക്കെല്ലാം അറിയാവുന്ന കാര്യമാണ്. കൂട്ടുകാരനും ഹോളിവുഡ് താരവുമായ ജൊനാഹ് ഹില്ലിനെ ഡി കാപ്രിയോ പറ്റിക്കുന്ന വിഡിയോ ആണ് സോഷ്യൽമീഡിയയില്‍ തരംഗമാകുന്നത്.

ന്യൂയോർക്ക് പട്ടണത്തിൽവച്ചാണ് സംഭവം. ജൊനാഹ് ഡി കാപ്രിയോയെ കാത്തിരിക്കുകയായിരുന്നു. പെട്ടന്നാണ് ഭ്രാന്തനായ ഒരു ആരാധകനെപ്പോലെ ഡി കാപ്രിയോ ജൊനാഹിന്റെ മുന്നിലേക്ക് ഓടിയെത്തിയത്.