ജയിംസ് ബോണ്ട് ചിത്രമായ സ്പെക്ട്രെയുടെ പുതിയ ട്രെയിലര്‍ പുറത്തിറങ്ങി. ഡാനിയല്‍ ക്രെയ്ഗ് നാലാമതും ബോണ്ട് കുപ്പായം അണിയുന്ന ചിത്രത്തില്‍ വില്ലനായി എത്തുന്നത് പ്രശസ്ത നടന് ക്രിസ്റ്റഫര്‍ വാള്‍ട്സ് ആണ്. ഒരു മിനിട്ട് 15 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ പ്രേക്ഷകരെ ആവേശഭരിതരാക്കും.
സ്കൈഫാളിന് ശേഷം റിലീസ് ചെയ്യുന്ന 007 സീരീസിന്റെ 24ാം ഭാഗമാണിത്. ജയിംസ് ബോണ്ട് സിനികളിലെ ഏറ്റവും ക്രൂരനായ വില്ലന്‍ ഏണസ്റ്റ് സ്റ്റാര്വോ ബ്ളോഫെല്ഡിനെയാകും വാള്‍ട്സ് പുനരവതരിപ്പിക്കുക. മോണിക്ക ബലൂസിയും ലീ സിയഡക്സുമാണ് ചിത്രത്തിലെ ബോണ്ട് ഗേള്‍സ്.
സ്കൈഫാള്‍ ഒരുക്കിയ ഒാസ്കര്‍ ജേതാവായ സാം മെന്‍ഡസ് തന്നെയാണ് 24ാം ബോണ്ട് ചിത്രവും സംവിധാനം ചെയ്യുന്നത്. ഈ സീരീസില്‍ സാം മെന്‍ഡിസ് സംവിധാനം ചെയ്യുന്ന അവസാനചിത്രമായിരിക്കും സ്പെക്ട്ര.
ആന്‍ഡ്രൂ സ്കോട്ട്, ബാറ്റിസ്റ്റ്, റാള്‍ഫ് ഫിന്‍സ്, നയോമി ഹാരിസ്, ബെന്‍ വിഷോ എന്നിവരാണ് പ്രധാനതാരങ്ങള്‍. ബാര്‍ബറ ബ്രൊക്കോളി, മൈക്കല്‍ ജി വില്‍സണ്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. ചിത്രം നവംബര്‍ 6, 2015ന് തിയറ്ററുകളിലെത്തും.