ഇടിച്ചത് ഡികാപ്രിയോയുടെ കാറിൽ; പിന്നീട് നടന്നതോ

വണ്ടി ഓടിച്ച് പോകുമ്പോൾ മുമ്പിൽ പോകുന്ന വണ്ടിയിൽ അറിയാതെ ഒന്ന് ഇടിച്ച് കഴിഞ്ഞാൽ പിന്നെ എന്താ സംഭവിക്കുകയെന്ന് അറിയാമല്ലോ ! ഇനി ഇടി കൊടുത്ത വണ്ടി ഒരു സൂപ്പർ താരത്തിന്റെ കൂടി ആണെങ്കിലോ? അതും ഹോളിവുഡ് താരം ലിയനാർഡോ ഡികാപ്രിയോയുടെ വണ്ടി...

അതെ അങ്ങനെയൊരു സംഭവം ഈയിടെ ഉണ്ടായി. ഡികാപ്രിയോ തന്റെ സൂപ്പർകാറിൽ 24കാരിയായ കാമുകിക്കൊപ്പം പോകുകയാണ്. അതിനിടെയാണ് മിനി കൂപ്പറും ഓടിച്ച് എത്തിയ ഒരു യുവതി ഡികാപ്രിയോയുടെ കാറിൽ ഇടി കൊടുത്തത്.

അപടകത്തിൽ ഭാഗ്യം കൊണ്ട് ആർക്കും പരുക്കേറ്റില്ല. എന്നാൽ ഡികാപ്രിയോയുടെ കാമുകി അപകടത്തിന്റെ ഞെട്ടലിൽ ആയിരുന്നു. ഡികാപ്രിയോ വണ്ടിയിൽ നിന്നിറങ്ങി ഇടിച്ച വണ്ടിക്കരികിലേക്ക് നടന്നു. ഇടിച്ച വണ്ടി ഡികാപ്രിയോയുടേതാണെന്ന് അറിഞ്ഞതോടെ യുവതിയുടെ പകുതി ജീവൻ പോയി. വണ്ടിയിൽ നിന്നിറങ്ങാൻ സാധിക്കാതെ ആകെ പരിഭ്രമിച്ച നിലയിലായിരുന്നു യുവതി.

എന്നാൽ ഡികാപ്രിയോ നേരെ ചെന്ന് കാറിന്റെ ലോക്ക് തുറന്ന് യുവതിയെ വണ്ടിയുടെ പുറത്തെത്തിച്ച് ആശ്വസിപ്പിക്കുകയാണ് ചെയ്തത്. ഒന്നും സംഭവിച്ചിട്ടില്ലെന്നും പേടിക്കേണ്ടെന്നും ഡികാപ്രിയോ പറഞ്ഞു. മാത്രമല്ല ഉദ്യോഗസ്ഥരെ നേരിട്ട് വിളിച്ച് പരാതിയില്ലെന്നും അദ്ദേഹം അറിയിക്കുകയുണ്ടായി. അതിന് ശേഷമാണ് ഡികാപ്രിയോ കാമുകിയുടെ അടുത്ത് മടങ്ങിയെത്തിയത്.