Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മികച്ച ചിത്രത്തിനും സംവിധായകനുമുള്ള പുരസ്കാരം ഷെയ്പ് ഒാഫ് വാട്ടറിന്, ഗാരി ഒാൾഡ്മാൻ ‌നടൻ, ഫ്രാൻസെസ് മക്ഡോർമാൻഡ് നടി

best-ators മികച്ച നടൻ–ഗാരി ഓൾഡ്മാൻ, നടി ഫ്രാന്‍സിസ് മക്ഡോർമാണ്ട്

ലോസ് ആഞ്ചല്‍സ്∙ ഒാസ്കർ 2018 പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ചിത്രത്തിനുള്ള പുര്സകാരം ദ് ഷെയ്പ് ഒാഫ് വാട്ടർ നേടി. ഇൗ ചിത്രം സംവിധാനം ചെയ്ത ഗില്ലെർമോ ഡെൽ ടോറൊ മികച്ച സംവിധായകനുള്ള പുരസ്കാരവും നേടി. ഡാർക്കസ്റ്റ് അവർ എന്ന ചിത്രത്തിലെ അഭിനയത്തിന് ഗാരി ഒാൾഡ്മാൻ മികച്ച നടനുള്ള പുരസ്കാരം കരസ്ഥമാക്കി. ഇൗ ചിത്രത്തിലെ പ്രകടനത്തിന് ഗോൾഡൻ ഗ്ലോബ്, ബാഫ്ത പുരസ്കാരങ്ങളും ഒാൾഡ്മാൻ നേരത്തെ നേടിയിരുന്നു. മികച്ച നടിക്കുള്ള പുരസ്കാരം ഫ്രാൻസെസ് മക്ഡോർമാൻഡ് നേടി. ത്രീ ബിൽബോർഡ്സ് ഒൗട്ട്സൈഡ് എബ്ബിങ്, മിസൗറി എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്കാര നേട്ടം. ഇത്തവണത്തെ ഗോൾഡൻ ഗ്ലോബ്, ബാഫ്ത പുരസ്കാരങ്ങൾ മക്ഡോർമാൻഡിനും ലഭിച്ചിരുന്നു. 

നാലു പുരസ്കാരങ്ങൾ ദ് ഷെയ്പ് ഒാഫ് വാട്ടർ‌ നേടിയപ്പോൾ ഡൻകിർക്ക് മൂന്നെണ്ണം കരസ്ഥമാക്കി. മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം ഗെറ്റ് ഒൗട്ട് എന്ന ചിത്രത്തിന്റെ രചന നിർവഹിച്ച ജോർദാൻ പീലെ നേടി. പുരസ്കാരം നേടുന്ന ആദ്യ ആഫ്രിക്കൻ–അമേരിക്കൻ ആണ് പീലെ. മികച്ച സഹനടനുള്ള പുരസ്കാരമാണ് ആദ്യം പ്രഖ്യാപിച്ചത്. ത്രീ ബിൽബോർഡ്സ് ഒൗട്ട്സൈഡ് എബ്ബിങ്, മിസൗറി എന്ന ചിത്രത്തിലെ അഭിനയത്തിന് സാം റോക്ക്‌വെൽ മികച്ച സഹനടനായി. ഐ, ടോണിയാ എന്ന ചിത്രത്തിലെ പ്രകടനത്തിന് അലിസൺ ജാനി മികച്ച സഹനടിക്കുള്ള പുരസ്കാരവും കരസ്ഥമാക്കി. 24 വിഭാഗങ്ങളിലാണ് പുരസ്കാരങ്ങള്‍ നൽകിയത്‌. ജിമ്മി കിമ്മൽ ആയിരുന്നു പരിപാടിയുടെ അവതാരകൻ. 

പുരസ്കാര പട്ടിക

∙ മികച്ച ചിത്രം – ദ് ഷെയ്പ് ഒാഫ് വാട്ടർ ( സംവിധാനം – ഗില്ലെർമോ ഡെൽ ടോറൊ )

∙ മികച്ച സംവിധായകൻ – ഗില്ലെർമോ ഡെൽ ടോറൊ (ചിത്രം – ദ് ഷെയ്പ് ഒാഫ് വാട്ടർ)

∙ മികച്ച നടൻ – ഗാരി ഒാൾഡ്മാൻ (ചിത്രം – ഡാർക്കസ്റ്റ് അവർ)

∙ മികച്ച നടി –  ഫ്രാൻസെസ് മക്ഡോർമാൻഡ് (ചിത്രം – ത്രീ ബിൽബോർഡ്സ് ഒൗട്ട്സൈഡ് എബ്ബിങ്, മിസൗറി)

∙ മികച്ച തിരക്കഥ – ജോർദാൻ പീലെ (ചിത്രം – ഗെറ്റ് ഒൗട്ട്)

∙ മികച്ച ഛായാഗ്രഹണം – റോജർ എ. ഡീക്കിൻസ് ( ചിത്രം – ബ്ലേഡ് റണ്ണർ 2049 )

∙ ഫിലിം എഡിറ്റിങ് – ലീ സ്മിത്ത് ( ചിത്രം – ഡൻകിർക്ക് )

∙ മികച്ച സഹനടൻ‌ – സാം റോക്ക്‌വെൽ (ത്രീ ബിൽബോർഡ്സ് ഒൗട്ട്സൈഡ് എബ്ബിങ്, മിസൗറി)

∙ മികച്ച സഹനടി – അലിസൺ ജാനി ( ചിത്രം – ഐ, ടോണിയാ)

∙ മികച്ച വിദേശ ഭാഷാചിത്രം – ഫന്റാസ്റ്റിക്ക് വുമൺ (സംവിധാനം – ചിലെ)

∙ മികച്ച പശ്ചാത്തല സംഗീതം –  അലെക്സാണ്ടർ ഡെസ്പ്ലാറ്റ് (ചിത്രം – ദ് ഷെയ്പ് ഒാഫ് വാട്ടർ)

∙ മികച്ച ഗാനം – റിമെംബർ മീ... (ചിത്രം – കൊകൊ) വരികളെഴുതി സംഗീതം നൽകിയത് ക്രിസ്റ്റൻ ആൻഡേഴ്സൺ ലോപെസ്, റോബർട്ട് ലോപെസ് എന്നിവർ 

∙ മികച്ച അവലംബിത തിരക്കഥ – ജെയിംസ് ഐവറി (ചിത്രം – കോൾ മീ ബൈ യുവർ നെയിം)

∙ സൗണ്ട് എഡിറ്റിങ് –  റിച്ചാർഡ് കിങ്, അലെക്സ് ഗിബ്സൺ (ഡൻകിർക്ക്)

∙ സൗണ്ട് മിക്സിങ് – ഗ്രിഗ് ലാൻഡേക്കർ, ഗാരി എ. റിസോ, മാർക്ക് വെയ്ൻഗാർട്ടെൻ (ചിത്രം – ഡൻകിർക്ക് )

∙ പ്രൊഡക്ഷൻ ഡിസൈൻ – പോൾ ഡെൻഹാം ഒാസ്റ്റെർബെറി (ചിത്രം – ദ് ഷെയ്പ് ഒാഫ് വാട്ടർ) 

∙ വിഷ്വൽ ഇഫെക്റ്റ്സ് – ബ്ലേഡ് റണർ 2049 (ജോൺ നെൽസൺ, ജേർഡ് നെഫ്സർ, പോൾ ലാംബേർട്ട്, റിച്ചാർഡ് ആർ. ഹൂവർ)

∙ മികച്ച ആനിമേറ്റഡ് ഷോർട്ട് ഫിലിം – ഡിയർ ബാസ്ക്കെറ്റ് ബോൾ ( സംവിധാനം – ഗ്ലെൻ കിയെൻ, കോബ് ബ്രയന്റ്)

∙മികച്ച ആനിമേഷൻ ചിത്രം –  കൊകൊ (സംവിധാനം – ലീ ഉൻക്രിച്ച്, ഡർലാ കെ. ആൻഡേഴ്സൺ)

∙ മേക്കപ്പ് ആൻഡ് ഹെയർ സ്റ്റൈലിങ് – ഡേവിഡ് മലിനോവ്സ്കി, ലൂസി സിബ്ബിക് (ഡാർക്കസ്റ്റ് അവർ)

∙ കോസ്റ്റ്യൂം – മാർക്ക് ബ്രിഡ്ജസ് (ഫാന്റം ത്രെഡ്)

∙ ഡോക്യുമെന്ററി ഫീച്ചർ : ഐക്കറസ് (ബ്രയാൻ ഫോഗൽ, ഡാൻ കോഗൻ)

∙ മികച്ച ഡോക്യുമെന്ററി ഷോർട്ട് ഫിലിം –  ഹെവൻ ഇൗസ് എ ട്രാഫിക്ക് ജാം ഒാൺ ദ് 405 (സംവിധാനം – ഫ്രാങ്ക് സ്റ്റീഫൽ)

∙ മികച്ച ലൈവ് ആക്‌ഷൻ ഷോർട്ട് ഫിലിം –  ദ് സൈലന്റ് ചൈൽഡ് (സംവിധാനം – ക്രിസ് ഒാവർട്ടൺ, റേച്ചൽ ഷെന്റൺ)

LIVE UPDATES
Your Rating: