വൈൻ ഗ്ലാസുമായി നടി ഓസ്കറിൽ; ചിത്രങ്ങള്‍ വൈറൽ

നടി ജെന്നിഫർ ലോറൻസ് ആയിരുന്നു ഇത്തവണ ഓസ്കറിലെ ഗ്ലാമർതാരം. പലപ്പോഴും നടിമാരുടെ വസ്ത്രങ്ങളും ഗ്ലാമർ പ്രകടനങ്ങളുമൊക്കെയാകും വേദിയിലെ വൈറൽ രംഗങ്ങൾ. ഇത്തവണ അമളി പറ്റിയത് ജെന്നിഫറിന്. നടി ഇതാദ്യമായല്ല ഓസ്കറിെല പാപ്പരാസികളുടെ പ്രിയതാരമാകുന്നത്. 

പുരസ്‌കാര വേദിയിലെ കസേരകളുടെ മുകളിലൂടെ തുണിയും പൊക്കി എടുത്ത് ചാടി വരുന്ന നടിയുടെ ചിത്രമാണ് ട്വിറ്ററില്‍ തരംഗം. കയ്യില്‍ വൈൻ ഗ്ലാസും ഉണ്ടായിരുന്നു എന്നതാണ് അതിൽ ഏറ്റവും ശ്രദ്ധേയം. 

നടിക്ക് ഇതിനും മുമ്പും അബദ്ധം പറ്റിയിട്ടുണ്ട്. ഓസ്കർ വേദിയിലേക്ക് കയറുന്നതിനിടെ തുണിയിൽ തട്ടി വീണിരുന്നു ഒരിക്കൽ.