ദേശീയ ചലച്ചിത്ര പുരസ്കാരം: അക്ഷയ് കുമാർ നടൻ, സുരഭി ലക്ഷ്മി നടി, മഹേഷിന്റെ പ്രതികാരത്തിനു പുരസ്കാരങ്ങൾ

2016ലെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.

റസ്റ്റം എന്ന ചിത്രത്തിലെ അഭിനയത്തിന് അക്ഷയ് കുമാർ മികച്ച നടൻ.

മലയാളി നായിക സുരഭി മികച്ച നടി. മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ അഭിനയത്തിനാണു പുരസ്കാരം.

മികച്ച ചിത്രം മറാത്തി സിനിമയായ കാസവ് ആണ്. 

മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം ശ്യാം പുഷ്കറിന്. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിനാണ് അവാർഡ്.

നടൻ മോഹൻലാലിന് പ്രത്യേക ജൂറി പരാമർശം.

മികച്ച ബാലതാരം-ആദില്‍ ബാലകൃഷ്ണന്‍( കുഞ്ഞുദൈവം). 

മറാത്ത ചിത്രമായ വെന്റിലേറ്റർ സംവിധാനം ചെയ്ത രാജേഷ് മപുസ്കറാണ് മികച്ച സംവിധായകൻ.

മികച്ച സഹനടൻ മനോജ് ജോഷിയാണ്. ദശാക്രിയ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്കാരം.

ദങ്കലിലെ അഭിനയത്തിന് സൈറ വാസിം മികച്ച സഹനടിയായി.

മഹേഷിന്റെ പ്രതികാരം മികച്ച മലയാളം സിനിമ.

നീർജ എന്ന ചിത്രത്തിലെ അഭിനയത്തിനു നടി സോനം കപൂറിനു പ്രത്യേക പരാമർശം.

മികച്ച നോൺ ഫീച്ചർ സിനിമയ്ക്കുള്ള പുരസ്കാരം മലയാളം ചിത്രമായ ചെമ്പൈയ്ക്കു ലഭിച്ചു. 

നോൺ ഫീച്ചർ വിഭാഗത്തിൽ മികച്ച ശബ്ദമിശ്രണ‌ത്തിനുള്ള പുരസ്കാരം മലയാളിയായ അജിത് എബ്രഹാം ജോർജിന് ലഭിച്ചു. ദൃശ്യം, ഉസ്താദ് ഹോട്ടൽ എന്നീ സിനിമകൾക്കു പിന്നിൽ പ്രവർത്തിച്ചു. 

മികച്ച ആക്ഷൻ കൊറിയോഗ്രാഫർക്കുള്ള പുരസ്കാരം പീറ്റർ ഹെയ്ൻ ആണ്. പുലിമുരുകനിലെ ആക്ഷനുകളാണ് അവാർഡിന് അർഹമായത്.

ദേശീയ ചലച്ചിത്ര പുരസ്കാരത്തില്‍  വൈരമുത്തു ആണ് മികച്ച ഗാനരചയിതാവ്. ധര്‍മദുരൈ എന്ന ചിത്രത്തിലെ എന്ത പാക്കം എന്ന ഗാനത്തിനാണു പുരസ്കാരം. വൈരമുത്തുവിന്റെ ഏഴാം ചലച്ചിത്ര പുരസ്കാരമാണിത്. യുവൻ ശങ്കർ രാജ ആണീ പാട്ടിന് ഈണമിട്ടത്. 

ഇമാൻ ചക്രവർത്തി ആണു മികച്ച ഗായിക. സുന്ദർ അയ്യറാണു മികച്ച ഗായകൻ. ജോക്കര്‍ എന്ന ചിത്രത്തിലെ പാട്ടിനാണ് സുന്ദർ അയ്യറിനു അവാർഡ്. ബാബു പത്മനാഭയാണു മികച്ച സംഗീത സംവിധായകൻ. 

സംവിധായകന്‍ പ്രിയദര്‍ശന്‍ അധ്യക്ഷനായ ജൂറിയാണ് പുരസ്ക്കാര നിര്‍ണയം നടത്തിയത്. മലയാളത്തില്‍ നിന്ന് ഒറ്റയാള്‍പാത, പിന്നെയും, മഹേഷിന്‍റെ പ്രതികാരം എന്നീ ചിത്രങ്ങള്‍ക്ക് വിവിധ വിഭാഗങ്ങളില്‍ പരിഗണിച്ചിരുന്നു.  സംവിധായകന്‍ ആര്‍.എസ്. വിമല്‍ ഉള്‍പ്പെട്ട ജൂറിയാണ് മലയാളത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ തിരഞ്ഞെടുത്തത്.