Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലൂസിഫറിന്റെ തിരക്കഥ പൂർത്തിയായി; പൃഥ്വിരാജ്

lucifer-movie-mohanlal

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫർ അടുത്തവർഷം ആരംഭിക്കുകയാണ്. ഈ സിനിമയുടെ തിരക്കുമായി ബന്ധപ്പെട്ട് ബ്ലെസി ചിത്രമായ ആടുജീവിതം പൃഥ്വിരാജ് ഉപേക്ഷിച്ചെന്ന് വാർത്ത വന്നിരുന്നു. എന്നാൽ ഇപ്പോൾ പ്രചരിക്കുന്ന വാർത്ത തെറ്റാണെന്ന് ചൂണ്ടിക്കാട്ടി പൃഥ്വിരാജ് തന്നെ രംഗത്തെത്തി. ആടുജീവിതത്തെക്കുറിച്ചും ലൂസിഫറിനെക്കുറിച്ചും പൃഥ്വിരാജ് കുറിപ്പിൽ പ്രതിപാദിക്കുന്നു.

പൃഥ്വിയുടെ കുറിപ്പ് വായിക്കാം–

‘ആദം ജോൺ എന്ന സിനിമയുടെ ഷൂട്ടിങുമായി ബന്ധപ്പെട്ട് ഞാനിപ്പോൾ സ്കോട്ട്ലന്റിലാണ്. അതിനിടെ ചില ഓൺലൈൻ മാധ്യമങ്ങളിൽ എന്റെ സ്വപ്നസിനിമയായ ആടുജീവിതം, ഞാന്‍ ഡേറ്റ് കൊടുക്കാത്തത് മൂലം ഉപേക്ഷിച്ചുവെന്ന വാർത്ത വായിക്കുവാനിടയായി. ഈ വാർത്ത തികച്ചും തെറ്റാണ്.

2017 നവംബര്‍ മുതല്‍ മാര്‍ച്ച് 2019 വരെ പല ഘട്ടങ്ങളായിട്ടാണ് ഏറെ വെല്ലുവിളിനിറഞ്ഞ ഈ സ്വപ്നപദ്ധതിയ്ക്ക് ഡേറ്റ് നല്‍കിയിരിക്കുന്നത്. കൂടാതെ ശാരീരികമായ പല മാറ്റങ്ങളിലൂടെ കടന്നു പോകേണ്ടതാനാലാണ് പല ഷെഡ്യൂളുകളായാണ് സിനിമ ചിത്രീകരിക്കുന്നത്. ഈ സിനിമയുടെ ഇടവേളകളില്‍ ഞാനെന്താവും ചെയ്യുക എന്ന് നിങ്ങള്‍ക്ക് ഊഹിക്കാമല്ലോ അല്ലേ? അത് എല്‍ എന്ന അക്ഷരത്തില്‍തുടങ്ങുന്ന ഒന്നാണ്.

ചിത്രത്തിന്റെ തിരക്കഥ വളരെ ഭംഗിയായി പൂര്‍ത്തിയായി കഴിഞ്ഞു. ലോകപ്രശസ്തരായ സാങ്കേതികവിദഗ്ധർ അണിനിരക്കുന്ന ടീം ആണ് ഈ സിനിമയ്ക്കായി അണിയിച്ചൊരുക്കിയിരിക്കുന്നത്.’–പൃഥ്വിരാജ് പറഞ്ഞു.