ഗോകുൽ സുരേഷിന്റെ പപ്പുവിൽ നായിക ന്യൂസിലൻഡിൽ നിന്ന്

ഗോകുൽ സുരേഷിന്റെ പുതിയ ചിത്രമായ പപ്പുവിൽ നായികയായി എത്തുന്നത് ന്യൂസിലൻഡിൽ നിന്നും മലയാളിയായ ഇഷ്നി ആണ്. വേറിട്ടു നിൽക്കുന്ന ചില അഭിനയ മുഹൂർത്തങ്ങളടങ്ങിയ ഈ ചിത്രത്തിൽ വളരെ നാളത്തെ അന്വേഷണത്തിന് ഒടുവിലാണ് നായികയായി ഇഷ്നിയെ തിരഞ്ഞെടുത്തത്.

നർമ്മത്തിൽ പൊതിഞ്ഞ ഒരു പച്ചയായ നാട്ടിൻപുറത്തെ പ്രണയമാണ് ചിത്രം പറയുന്നത്. ലൈഫ് ഓഫ് ജോസുകുട്ടി, കരിങ്കുന്നം സിക്സസ്, ഒരേമുഖം എന്നീ ചിത്രങ്ങൾക്ക് ശേഷം ബാക്ക് വാട്ടർ സ്റ്റുഡിയോസിന്റെ ബാനറിൽ ജയലാൽ മേനോൻ ആണ് ചിത്രം നിർമിക്കുന്നത്. കേരള ഫിലിം ക്രിട്ടിക്സ് പുരസ്കാരം സ്വന്തമാക്കി മികച്ച നിരൂപക പ്രശംസ നേടിയ അക്കൽദാമയിലെ പെണ്ണ് എന്ന സിനിമയ്ക്ക് ശേഷം പി ജയറാം കൈലാസ് ഒരുക്കുന്ന സിനിമ കൂടിയാണ് പപ്പു. തിരക്കഥ ഉമേഷ് കൃഷ്ണൻ.