Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യൻ സിനിമാചരിത്രത്തിൽ ബാഹുബലി ഒന്നാമൻ; പികെയെ തകർത്തു

pk-baahubali

അങ്ങനെ ബാഹുബലിക്ക് മുന്നിൽ ചരിത്രം വഴിമാറി. തെലുങ്ക് ചിത്രം ബാഹുബലി 2 ഇന്ത്യയിലെ ഏറ്റവും വലിയ പണംവാരിപ്പടം. ആമിർ ഖാന്‍ ചിത്രം പിെകയുടെ റെക്കോർഡ് തകർത്താണ് ബാഹുബലി 2 ഒന്നാമതെത്തിയത്. റിലീസ് െചയ്ത് വിവിധഭാഷകളിൽ നിന്നായി ആറുദിവസം കൊണ്ട് വാരിയെടുത്തത് 792 കോടി. പികെയുടെ ഇതുവരെയുള്ള ബോക്സ്ഓഫീസ് കലക്ഷൻ 742 കോടിയായിരുന്നു. നേരത്തെ ദംഗൽ നേടിയ 718 കോടി കലക്ഷൻ റെക്കോർഡും ബാഹുബലി 2 തകർത്തിരുന്നു.

തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി ഭാഷകളിൽ നിന്നായി ചിത്രത്തിന് കിട്ടിയ ആഗോള കലക്ഷനാണ് 792 കോടി. ഇന്ത്യയിൽ നിന്ന് മാത്രം ചിത്രം വാരിയത് 624 കോടി. ഈ റെക്കോർഡ് സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ സിനിമയാണ് ബാഹുബലി 2. നേരത്തെ ബാഹുബലി (2015, ദംഗൽ എന്നീ സിനിമകൾ അഞ്ഞൂറുകോടി ക്ലബിൽ ഇടം േനടിയിരുന്നു. (ഇന്ത്യൻ കലക്ഷൻ മാത്രം). ഓവർസീസിലും ബാഹുബലി 2വിന് റെക്കോർഡ് ഉണ്ട്്. 168 കോടിയാണ് കലക്ഷൻ. 

പികെ, ദംഗൽ എന്നീ സിനിമകൾ ഇത്രയധികം ഭാഷകളിൽ ഡബ്ബ് ചെയ്ത് പുറത്തുവന്നിട്ടില്ല. ബാഹുബലി 2വിന്റെ ഹിന്ദി പതിപ്പിന്റെ ആഗോള കലക്ഷൻ 375 കോടിയാണ്. പത്തുദിവസം കൊണ്ട് ചിത്രം ആയിരം കോടി കടക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്. 

ഏറ്റവും കൂടുതൽ പണം വാരിയ ഇന്ത്യൻ ചിത്രങ്ങൾ: 

പി കെ – 743 കോടി 

ദംഗൽ – 718 കോടി 

ബാഹുബലി ദ് ബിഗിനിങ് – 650 കോടി 

ബജ്‌റംഗി ഭായിജാൻ – 605 കോടി 

ധൂം ത്രീ – 585 കോടി 

സുൽത്താൻ – 584 കോടി 

പ്രേം രതൻ ധൻ പായൊ – 432 കോടി 

ചെന്നൈ എക്സ്പസ് – 423 കോടി 

3 ഇഡിയറ്റ്‌സ് – 395 കോടി 

ദിൽവാലേ – 394 കോടി 

ബജിറാവോ മസ്താനി – 358 കോടി 

കിക്ക് – 352 കോടി 

കബാലി (തമിഴ്) – 350 കോടി 

ഹാപ്പി ന്യൂഇയർ – 346 കോടി 

യന്തിരൻ (തമിഴ്) – 289 കോടി