Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അനുശ്രീയ്ക്കൊപ്പം പ്രണവ് മോഹൻലാൽ; ചിത്രങ്ങൾ പുറത്ത്

aadhi-location-still

പ്രണവ് മോഹന്‍ലാൽ ആദ്യമായി നായകനാകുന്ന ‘ആദി’യുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ആഗസ്റ്റ് ഒന്നിന് കൊച്ചിയിൽ ആരംഭിച്ച ആദ്യ ഷെ‍ഡ്യൂൾ പൂർത്തിയായി. രണ്ടാം ഘട്ടം ബംഗലൂരുവിലാണ്. 

aadhi-pranav-anusree

ആദി എന്ന ചിത്രത്തെ റിവെഞ്ച് ത്രില്ലർ, സസ്പെൻസ് ത്രില്ലർ എന്നീ വിഭാഗങ്ങളിലൊന്നും ഉൾപ്പെടുത്താനാകില്ലെന്നാണ് ജീത്തു ജോസഫ് പറയുന്നത്. പൂര്‍ണമായും പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന തികഞ്ഞ എെന്റർടെയ്നറാണ് ചിത്രം. ജീത്തു ജോസഫ് പറയുന്നു.

aadhi-pranav-anusree-3

ചിത്രത്തിൽ മൂന്നു പ്രധാനപ്പെട്ട സ്ത്രീ കഥാപാത്രങ്ങളാണുള്ളത്. ലെന, അനുശ്രീ, അദിതി രവി(അലമാര ഫെയിം) എന്നിവരാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എന്നാല്‍ ഇവരൊന്നും പ്രണവിന്റെ നായികമാരല്ല. എല്ലാവരുടേതും പ്രാധാന്യമുള്ള കഥാപാത്രങ്ങളാണെങ്കിലും പ്രണവിന്റെ നായികയാര് എന്നു പറയാനാകില്ല. ചിത്രത്തിൽ പ്രണവ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് തന്നെയാണ് ചിത്രത്തിനും നൽകിയത്. ആദി. ഈ കഥാപാത്രത്തെ കുറിച്ച് കൂടുതലൊന്നും ഇപ്പോൾ പറയാനാകില്ല. ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ കുറിച്ചും ഇപ്പോൾ ഒന്നും പറയാനാകില്ല. 

aadhi-pranav-anusree-1

ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് സതീഷ് കുറുപ്പ് ആണ്. സിനിമയിൽ സിദ്ധിഖ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഷിജു വിൽസൺ, ഷറഫുദ്ദീൻ, ടോണി ലൂക് എന്നീ യുവ താരങ്ങളും സിനിമയിലുണ്ട്. ചിത്രം പൂർണമായും ഇന്ത്യയിൽ തന്നെയാണ് ചിത്രീകരിക്കുന്നത്. 

aadhi-pranav-anusree-4