മുൻകൂർ ജാമ്യാപേക്ഷ: കാവ്യയുടെ വിധി അടുത്തയാഴ്ച

നടിയെ ആക്രമിച്ച കേസിൽ നടിയും അറസ്റ്റിലായി ജയിലിൽ കഴിയുന്ന നടൻ ദിലീപിന്റെ ഭാര്യയുമായ  കാവ്യാ മാധവന്റെ ജാമ്യ അപേക്ഷയിൽ വിധി അടുത്തയാഴ്ചത്തേയ്ക്കു മാറ്റി.  മുൻകൂർ ജാമ്യം നൽകുന്നതു സംബന്ധിച്ച് ഹൈക്കോടതി പ്രോസിക്യൂഷന്റെ റിപ്പോർട്ട് തേടിയിട്ടുണ്ട്. ഇതു ലഭിച്ച ശേഷമാകും ജാമ്യാപേക്ഷയിൽ ഹൈക്കോടതി തീരുമാനമെടുക്കുക. ദിലീപിനു വേണ്ടി ഹാജരാകുന്ന അഭിഭാഷകൻ രാമൻപിള്ള തന്നെയാകും കാവ്യയ്ക്കായും ഹാജരാകുക.

അതിനിടെ, കേസിൽ കാവ്യാ മാധവനെയും നാദിർഷായെയും ഇപ്പോൾ പ്രതിയാക്കേണ്ട സാഹചര്യമില്ലെന്നു പൊലീസ് അറിയിച്ചു. ഇരുവർക്കുമെതിരെ അന്വേഷണം നടക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

കേസ് അന്വേഷണം അന്തിമഘട്ടത്തിൽ എത്തിയ സാഹചര്യത്തിൽ അറസ്റ്റ് സാധ്യത മുന്നിൽകണ്ടാണ് കാവ്യാ മാധവൻ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. അടിയന്തര പ്രധാന്യത്തോടെ ശനിയാഴ്ച തന്നെ പരിഗണിക്കണമെന്ന് അഭ്യർഥിച്ചായിരുന്നു കാവ്യാ മാധവന്റെ ജാമ്യാപേക്ഷ. എന്നാൽ പ്രതിചേർക്കാത്ത സാഹചര്യത്തിൽ അതിന്റെ കാര്യമില്ലെന്നായിരുന്നു കോടതി നിലപാട്. 

മുൻകൂർ ജാമ്യാപേക്ഷയിൽ കാവ്യ പറയുന്നത്: നടിയെ ആക്രമിച്ച കേസിൽ അറസ്റ്റ് ചെയ്യുമെന്ന് അന്വേഷണ ഉദ്യോഗസ്ഥരിൽനിന്ന് ഭീഷണിയുണ്ട്. പൊലീസ് നിരന്തരം വിളിക്കുന്നു. അന്വേഷണ ഉദ്യോഗസ്ഥർ നിയമവിരുദ്ധമായ കാര്യങ്ങൾ അംഗീകരിക്കാൻ സമ്മർദം ചെലുത്തുന്നുണ്ട്. കേസിലെ മുഖ്യപ്രതി പൾസർ സുനിയുടെ മൊഴി പ്രകാരം മാഡം എന്നൊരു കഥാപാത്രത്തെ കൃത്രിമമായി ഉണ്ടാക്കാൻ ശ്രമമുണ്ട്. അത് താനാണെന്ന് വരുത്തിത്തീർക്കാനാണ് നീക്കം.

ആസൂത്രിതമായാണ് പൾസർ സുനി ഒരോ വെളിപ്പെടുത്തലും നടത്തുന്നത്. സുനിയെ നുണപരിശോധനയ്ക്കു വിധേയനാക്കാൻ അപേക്ഷ നൽകിയെങ്കിലും സുനി അതിനു വിസമ്മതിച്ചു. അയാൾ പറയുന്നത് കളവാണെന്ന് അതിൽ നിന്നുതന്നെ വ്യക്തമാണ്. ദിലീപിന്റെ ഭാര്യയാണെന്ന കാരണം കൊണ്ടാണ് തന്നെ വേട്ടയാടുന്നത്. ഉദ്യോഗസ്ഥർ തന്റെ സ്ഥാപനമായ ലക്ഷ്യയിലെത്തി മാതാപിതാക്കളെയും സഹോദരനെയും ഭീഷണിപ്പെടുത്തുന്ന സാഹചര്യം വരെയുണ്ടായി.

ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി സഹോദരൻ സൂരജ് ഡിജിപിക്ക് പരാ